തെരുവുനായ വന്ധ്യംകരണം: പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: തെരുവുനായ ശൈല്യത്തിനെതിരേ നഗരസഭയുടെ മൃഗസംരക്ഷണ വര്‍ക്കിംഗ് ഗ്രൂപ്പ് ആവിഷ്‌ക്കരിച്ച സമഗ്രപദ്ധതി ആര്‍-എ.ബി.സിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ രാജു നിര്‍വ്വഹിക്കും.
ഇന്ത്യയിലാദ്യമായി വിവര സാങ്കേതിക ിദ്യ വഅടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൃഗപ്രജനന നിയന്ത്രണത്തിനുള്ള ആധുനിക പദ്ധതിയാണിത്. പേട്ട മൃഗാശുപത്രിയില്‍ വൈകിട്ട് നാലിനാണ് ഉദ്ഘാടന പരിപാടി നടക്കുന്നത്. വി.എസ് ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.
പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടേബിളുള്ള ഓപ്പറേഷന്‍ തീയറ്റര്‍ 150 നായ്ക്കളെ പാര്‍പ്പിക്കുന്നതിനുള്ള കെന്നല്‍, മറ്റ് അനുബന്ധ സൗകര്യങ്ങളോടെ തിരുവല്ലം മൃഗാശുപത്രിയില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മേയര്‍ വി.കെ പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിലേയ്ക്കായി ദേശീയ കായിക മന്ത്രാലയത്തിന്റെ കൈവശമുള്ള രണ്ട് പ്രീ- ഫാബ്രിക്കേറ്റഡ് ഹട്ട്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജീകരിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും മരുന്നുകളുടെയും വാങ്ങല്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
ഒരു ദിവസം കുറഞ്ഞത് 20 നായ്ക്കളെയെങ്കിലും വന്ധ്യംകരിക്കാനാണ് നഗരസഭയുടെ ലക്ഷ്യം. വാര്‍ഡ് അടിസ്ഥാനത്തില്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കും. പിടികൂടുന്ന നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പും വന്ധ്യംകരണവും നടത്തുന്നതിനു പുറമെ മൈക്രോ ചിപ്പും ഘടിപ്പിക്കും.
തെരുവു നായ്്ക്കളുടെ വന്ധ്യംകരണത്തിനായി ഡോക്്ടര്‍മാരെയും ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിയമനം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയ്ക്കായി നഗരസഭ മൂന്ന് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
വളര്‍ത്തു നായ്ക്കള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പു നടത്തി മൈക്രോ ചിപ്പ് ഘടിപ്പിച്ച് തിരിച്ചറിയല്‍ രേഖയോടുകൂടിയ ലൈസന്‍സ് ഏര്‍പ്പെടുത്തും. ഇതിലേയ്ക്കായി വളര്‍ത്തുനായ്ക്കളുടെ സര്‍വ്വെ നടത്തും.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റുവെയര്‍ തയ്യാറാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 20000 ഡോസ് വാക്‌സിന്‍, 10000 മൈക്രോതിപ്പ് എന്നിവയും വാങ്ങിയിട്ടുണ്ട്. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ നൂറ് രൂപ ഓണ്‍ലൈനായി അടയ്ക്കണം.
ഒരു വര്‍ഷത്തേക്കാണ് നൂറു രൂപ ഫീസ്. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റിയാണ് പദ്ധതിയുടെ മോണിറ്ററിങ് നടത്തുന്നത്.
മേയറുടെ അധ്യക്ഷതയിലുള്ള 11 അംഗ പ്രൊജക്ട് മാനേജ്‌മെന്റ് കമ്മിറ്റി ഇതിനുവേണ്ടി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."