അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് തുറക്കും
വടകര: എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം നിലനിന്നിരുന്ന അഴിയൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം ഇന്ന്(ബുധന്‍)തുറന്ന് പ്രവര്‍ത്തിക്കും. സര്‍വകക്ഷി പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ തുറക്കുന്നത്.
സ്‌കൂള്‍ കോംപൗണ്ടില്‍ പ്രകടനങ്ങള്‍ നിരോധിക്കാനും പുറത്തുനിന്നുള്ള ഇടപെടല്‍ അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം അടുത്ത ദിവസം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. സ്‌കൂള്‍ പരിസരത്ത് കറങ്ങി നടക്കുന്ന പൂവാല സംഘങ്ങടക്കമുള്ള സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കുന്നതില്‍ പൊലിസ് പരാജയമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിദ്യാലയത്തിലെ കുടിവെള്ള പൈപ്പുകളടക്കം തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് അധ്യക്ഷനായി. ചോമ്പാല്‍ എസ്.ഐ പി.കെ ജിതേഷ്, എ.ടി ശ്രീധരന്‍, കെ. വത്സന്‍, കെ. പ്രേമലത, കെ. രമാബായ്, ടി.പി ബിനീഷ്, പി.എം അശോകന്‍, കെ. അന്‍വര്‍ ഹാജി, പ്രദീപ് ചോമ്പാല, സാഹിര്‍ പുനത്തില്‍, ഏ.വി സനീജ്, കെ.വി രാജന്‍, കെ.പി രവീന്ദ്രന്‍, സാലിം പുനത്തില്‍, ഓ. ബാലന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."