സോഷ്യലിസ്റ്റ് ചേരിയുടേതുള്പ്പെടെയുള്ള ഒരുമ അനിവാര്യം: സ്പീക്കര്‍
കോഴിക്കോട്: നമ്മുടെ സാംസ്കാരിക ജീവിതത്തെ പോലും പുനര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന കാലത്ത് സോഷ്യലിസ്റ്റ് ചേരിയുടേതുള്പ്പെടെയുള്ള ഒരുമ അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കോഴിക്കോട് കുറ്റിച്ചിറയില്‍ സര്‍ദാര്‍ മൊയ്തീന്‍കോയ പുരസ്കാരം സി.കെ നാണു എം.എല്‍.എക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സോഷ്യലിസ്റ്റ് ചേരിയില്‍ നെഹ്റു പോലും ആകൃഷ്ടനായിരുന്നു.സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ശിഥിലീകരണത്തിന് വിധേയമായിട്ടുണ്ടെങ്കിലും ആദര്ശത്തിലുറച്ചുനിന്ന നിരവധി നേതാക്കള്‍ രാജ്യത്തുണ്ടായിരുന്നു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എന്‍സൈക്ലോപീഡിയയാണ് സി.കെ നാണുവെന്നും സ്പീക്കര്‍ പറഞ്ഞു.
കുറ്റിച്ചിറ സിയസ്കൊ ഹാളില്‍ നടന്ന പരിപാടി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. റിലീഫ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേറി നിര്‍വഹിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഡോ. കെ. മൊയ്തു, മുക്കം മുഹമ്മദ്, എം.കെ പ്രേംനാഥ്, ജയന്ത്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."