HOME
DETAILS

ഗതാഗത നിയമം തെറ്റിച്ച അമ്മയെ കുടുക്കി 'സത്യസന്ധനായ' കുഞ്ഞുമകന്‍; സല്യൂട്ടടിച്ച് ട്രാഫിക് പൊലിസ്

  
backup
October 14, 2019 | 4:04 PM

6445645645321312313

#തമീം സലാം കാക്കാഴം

കൊച്ചി: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് പലരും എളുപ്പത്തിന് വേണ്ടിയാണ്. എന്നാല്‍ ഇത് അപകടത്തിലും ചിലപ്പോള്‍ ഫൈനിലും രസകരമായ സംഭവത്തിലും കൊണ്ട് ചെന്നെത്തിക്കും. ഇത്തരം ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലിസുകാരനായ ജനീഷ്. കഴിഞ്ഞ ഞായറാഴ്ച ആലുവ ബാങ്ക് ജങ്ഷനില്‍ ഒരു സ്ത്രീ വണ്‍വേ തെറ്റിച്ച് കാറോടിച്ച് വന്നതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ജനീഷ് കുറിക്കുന്നത്.

പൊലിസിനോട് കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അമ്മയും സത്യസന്ധനായ മകനുമാണ് ഇതിലെ കഥാപാത്രങ്ങള്‍. വണ്‍വേ തെറ്റിച്ചത് അറിയാതെയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ഈ സ്ത്രീ ശ്രമിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പത്തു വയസോളം പ്രായമുള്ള മകന്‍ അമ്മ കള്ളം പറയുകയാണെന്നും ഇതുവഴി പോകരുതെന്ന ബോര്‍ഡ് താന്‍ ആദ്യം തന്നെ ചൂണ്ടിക്കാണിച്ചതാണെന്നും പൊലിസുകാരനോട് അവതരിപ്പിക്കുന്നു.

ഇതോടെ കുരുക്കിലായ സ്ത്രീ ഫൈന്‍ അടച്ച് രക്ഷപ്പെടുകയായിരുന്നു. സത്യസന്ധത കാണിച്ച മകന്‍ മാതൃകയോഗ്യനായ കുട്ടിയാണെന്നും ഭാവിയില്‍ നല്ല മനുഷ്യനായി മാറുമെന്നും അവന് ചോക്ലേറ്റ് വാങ്ങി നല്‍കണമെന്നും ജിനേഷ് അമ്മയോട് പറഞ്ഞു. വീട്ടിലെത്തി അമ്മ സത്യസന്ധനായ കുട്ടിക്ക് ചോക്ലേറ്റ് നല്‍കിയോ അതോ തന്നെ കുടുക്കിയതിന് അടിച്ചോ എന്നൊന്നും അറിയില്ല. പക്ഷേ ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ് ട്രാഫിക് പൊലിസുകാരന്‍ കുറിച്ചു.

ജനീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ


വണ്‍വേയും തെറ്റിച്ച് ഒരു കാറ് വരുന്നത് കണ്ട് കൈകാണിച്ച് നിര്‍ത്തിയപ്പോള്‍ ചമ്മിയ ചിരിയോടെ ഡ്രൈവിങ്ങ് സീറ്റില്‍ ഒരു ചേച്ചി ഇരിക്കുന്നു. ''പൊന്നു മാഡം. ഇത് വണ്‍വേയല്ലേ. വല്ല വാഹനവും വന്ന് മുട്ടിയാല്‍ എന്താകും അവസ്ഥ..'' ''അതല്ല സാറേ... ഇന്ന് ഞായറാഴ്ച ആയത് കൊണ്ട്...''
''ങേ....ഞായറാഴ്ച വണ്‍വേ ഇല്ലേ... അന്ന് പൊലിസ് സ്റ്റേഷന്‍ അപ്പോ അവധിയാണോ? '' ''അതല്ല സാറേ.... ഇന്ന് തിരക്ക് കുറവാണല്ലോ...അറിഞ്ഞ് കൂടായിരുന്നു വണ്‍വേ ആണെന്ന്.. അതു കൊണ്ടാണ് ...ക്ഷമിക്കണം ഇനി ആവര്‍ത്തിക്കൂല്ല.''
''ന്റെ ചേച്ചി....വണ്‍വേയില്‍ വച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായാല്‍ കേസ് വരുമ്പോള്‍ ആദ്യം പ്രതിയാകുന്നത് ചേച്ചിയായിരിക്കും. മേലില്‍ ഇങ്ങനെ ഉണ്ടാകരുത്. ശ്രദ്ധിച്ച് പോകണം...''
ചേച്ചി വണ്ടിയെടുത്ത് പോകാന്‍ നേരം ഫ്രണ്ടിലെ സൈഡ് സീറ്റിലിരുന്ന ഏകദേശം ഒരു 10 വയസ്സിനടുത്ത് പ്രായമുളള ചേച്ചിയുടെ മകനോട് ചിരിച്ചോണ്ട് ഞാന്‍ പറഞ്ഞു. ''റോഡിലെന്തെങ്കിലും പൊലിസ് ബോര്‍ഡുകളോ ട്രാഫിക്ക് അടയാളങ്ങളോ ഉണ്ടെങ്കില്‍ അമ്മച്ചിയോട് പറഞ്ഞ് കൊടുക്കണം.... ചുമ്മാ കാഴ്ച കണ്ടിരിക്കരുത്...?'
''സാറേ.... ഞാന്‍ അമ്മേനെ ആ നോ എന്‍ട്രി ബോര്‍ഡ് കാണിച്ചു കൊടുത്തതാണ്. പോയാല്‍ പൊലിസ് പിടിക്കൂന്നും പറഞ്ഞതാണ്. അമ്മ മൈന്‍ഡ് ചെയ്തില്ലാന്ന്....''
ഇത്‌കേട്ട് ചേച്ചിയാകെ ചമ്മി നാറിയിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. ''ചേച്ചി ഇതിന്റെ പേരില്‍ ആ കുഞ്ഞിനെ വീട്ടില്‍ ചെന്ന് വഴക്ക് പറയരുത്. നുണ പറയാതെ സത്യം പറഞ്ഞതിന് അവനൊരു ചോക്ലേറ്റ് വാങ്ങി കൊടുത്തേക്ക്. അവന്‍ ഭാവിയില്‍ നല്ലൊരു മനുഷ്യനാകൂന്ന് നൂറുശതമാനം ഉറപ്പാണ്''
ചേച്ചി ആ മകന് ചോക്ലേറ്റ് വാങ്ങി കൊടുത്തോ അതോ വഴക്ക് പറഞ്ഞോ എന്നെനിക്കറിയില്ല. പക്ഷേ ചേച്ചിക്ക് ചെറിയൊരു ട്രാഫിക്ക് ഫൈന്‍ കിട്ടീത് എനിക്കറിയാം. എന്തായാലും പിളള മനസില്‍ കളളമില്ല എന്നത് ആര് പറഞ്ഞതായാലും അത് സത്യമുളള കാര്യമാണെന്ന് എനിക്ക് മനസിലായി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  8 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  8 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  8 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  8 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  8 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  8 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  8 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  8 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  8 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  8 days ago