കട്ടപ്പുറത്തിരിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് സിസ്റ്റര്‍ ലിനിയോട് എന്തു കടപ്പാട്...
കൊല്ലം: കട്ടപ്പുറത്തിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതര്‍ക്ക് സിസ്റ്റര്‍ ലിനിയോട് എന്തു കടപ്പാട്. കോഴിക്കോട് നിപാ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയോടുള്ള ആദരസൂചകമായി കെ.എസ്.ആര്‍.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റില്‍ (ആര്‍.എസ്.കെ-447) പതിപ്പിച്ച ചിത്രം നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ ചീഫ് ഓഫിസില്‍നിന്ന് നിര്‍ദേശം. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം ഒഴികെയുള്ള ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ മറപിടിച്ച് ലിനിയുടെ ചിത്രവും നീക്കം ചെയ്യാനാണ് നീക്കം.
കരുനാഗപ്പള്ളി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തും പിന്നീട് തൃശൂരും പോയി മടങ്ങിവരുന്ന ബസിന്റെ ചില്ലുജാലകത്തില്‍, മെഴുകുതിരികള്‍ക്കിടയില്‍ ചിരിതൂകിയുള്ള ലിനിയുടെ ചിത്രം ആദരവോടെയാണ് യാത്രക്കാരും മറ്റും കണ്ടിരുന്നത്. പലരും ഈ ചിത്രം പകര്‍ത്തുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വരെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചീഫ് ഓഫിസില്‍ നിന്നുള്ള നിര്‍ദേശം ഡിപ്പോ എന്‍ജിനീയര്‍ നടപ്പാക്കിയാല്‍ ലിനിയുടെ ചിത്രവും ഓര്‍മയാകും. തീരുമാനം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കിടയിലും അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."