പശുമോഷ്ടാക്കളെന്നാരോപിച്ച് മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
എത്വ: ഉത്തര്‍പ്രദേശില്‍ പശു സംരക്ഷകരെന്ന പേരില്‍ ഒരു സംഘം അക്രമികള്‍ ഇന്നലെ മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
മോഷ്ടാക്കളാണെന്നാരോപിച്ചാണ് മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഇതാദ്യമല്ല ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. നിയമം കൈയ്യിലെടുത്തുള്ള അക്രമ പ്രവര്‍ത്തനത്തെ തടയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം പാഴ്വാക്കാണെന്നാണ് ഇന്നലത്തെ സംഭവം വെളിപ്പെടുത്തുന്നത്.
മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്ദിക്കുന്നതായ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലുടെ പുറം ലോകത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. അക്രമികളുടെ ക്രൂരതയും ചില പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നുവെന്ന് വിഡിയോയിലുണ്ട്.
കന്നുകാലി കടത്ത് തടയുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ അന്യായമായി ആരേയും ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു സംഘം അക്രമികള്‍ യുവാക്കളോട് ക്രൂരത കാണിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."