അണികളുടെ തള്ളിക്കയറ്റം; ഉമ്മന്‍ചാണ്ടിക്ക് മെട്രൊ ട്രെയിന്‍ മിസായി
കൊച്ചി: മെട്രൊയില്‍ ജനകീയ യാത്ര നടത്താനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അണികളുടെ തള്ളിക്കയറ്റത്തില്‍ ട്രെയിന്‍ മിസായി. മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച ജനകീയ യാത്രയിലാണ് ഉമ്മന്‍ചാണ്ടിയെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തി അണികള്‍ ട്രെയിനില്‍ കയറി പോയത്.
അടുത്ത മെട്രൊ ട്രെയിനില്‍ കയറി മുന്‍മുഖ്യമന്ത്രിയും നേതാക്കളും ജനകീയ യാത്ര നടത്തുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിനുമിടെ അദ്ദേഹം കാല്‍തെറ്റി വീഴുകയും ചെയ്തു.
യാത്രക്കെത്തിയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ കോണ്‍ഗ്രസ് കമ്മിറ്റിയാണ് എടുത്തു നല്‍കിയത്. പ്ലാറ്റ്ഫോമിലെത്തിയ ഉടനെ പാലാരിവട്ടത്തേക്കുള്ള ട്രെയിന്‍ എത്തിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് അകത്ത് കയറാനായില്ല. അണികള്‍ ഇടിച്ചു കയറി ബോഗി നിറഞ്ഞതോടെ ഈ ട്രെയിന്‍ പ്ലാറ്റ്ഫോം വിട്ടു പോകുകയും ചെയ്തു. അണികളെ കൂടാതെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളും ഈ ട്രെയിനിലുണ്ടായിരുന്നു. തുടര്‍ന്ന് അടുത്ത ട്രെയിനിലാണ് ഉമ്മന്‍ ചാണ്ടി കയറിയത്. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത് , ഹൈബി ഈഡന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പിന്നീട് പാലാരിവട്ടത്ത് യാത്ര അവസാനിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ തിരക്കിനിടയാണ് അദ്ദേഹം കാല് തെറ്റി വീണത്. നിലത്ത് വീഴാതെ അണികള്‍ താങ്ങിപ്പിടിച്ചെങ്കിലും വീഴ്ച്ചയില്‍ അദ്ദേഹത്തിന്റെ കാലിന് നിസ്സാര പരുക്കേറ്റു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം മകന് ചാണ്ടി ഉമ്മനും മെട്രൊയാത്രയില് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."