HOME
DETAILS
MAL
ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്
backup
June 20 2017 | 23:06 PM
ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എ.എ.പി നേതാവും ഡല്‍ഹി സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഏതാനും ദിവസം മുന്‍പ് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയിലും അന്വേഷണ സംഘം എത്തിയത്. മന്ത്രിയുടെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായാണ് മന്ത്രിയുടെ ഭാര്യയെ ചോദ്യം ചെയ്തതെന്ന് സി.ബി.ഐ വക്താവ് ആര്.കെ ഗൗര്‍ അറിയിച്ചു. കള്ളപ്പണം മാത്രമല്ല ബിനാമി ഇടപാടുകളെക്കുറിച്ചും ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് മന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തിയതെന്ന് സി.ബി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."