HOME
DETAILS

ചിദംബരത്തെ ഇ.ഡി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  
backup
October 15 2019 | 18:10 PM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%b8

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ കൂടുതല്‍ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) അനുമതി. ആവശ്യമെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് ഡല്‍ഹിയിലെ പ്രത്യേക വിചാരണക്കോടതി അനുമതി നല്‍കി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യംചെയ്യാന്‍ അനുമതി ലഭിച്ചതിനാല്‍ ഇന്ന് തിഹാറില്‍വച്ച് ചോദ്യംചെയ്ത ശേഷം ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറി. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നേരത്തെ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണിത്.


അറസ്റ്റിന് അനുമതി തേടി ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി അജയ് കുമാറിന്റെ നടപടി. ഹരജി പരിഗണിച്ച കോടതി ഇന്നലെ രണ്ടുനിര്‍ദേശമാണ് ഇ.ഡിക്ക് മുന്‍പാകെ വച്ചത്. 1, ചിദംബരത്തെ ചോദ്യം ചെയ്യുക, പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക. 2, തിഹാര്‍ ജയിലില്‍നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത് പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. ഈ നിര്‍ദേശം പരിഗണിച്ചതിനാലാണ് ഇ.ഡി ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറിയത്. വാദത്തിനിടെ പൊതുപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ അന്തസ് മാനിക്കണമെന്നും അപമാനിക്കരുതെന്നും ജഡ്ജി നിര്‍ദേശിച്ചു.
ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ആരായണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം കഴിഞ്ഞമാസം മൂന്നുമുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
അതേസമയം, സി.ബി.ഐയുടെ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാവാതിരുന്നതിനാല്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ഇന്നലെ ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ച് മുന്‍പാകെയാണ് കേസ് എത്തിയത്. നിരന്തരം അപമാനിക്കാന്‍ വേണ്ടി മാത്രമാണ് തന്നെ ജയിലില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ ചിദംബരം ഓടിപ്പോവില്ലെന്നും രാജ്യത്തെ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് അദ്ദേഹമെന്നും സിബല്‍ വാദിച്ചു. പ്രത്യക്ഷനീതിയുടെ നിഷേധമാണ് ചിദംബരത്തോട് കാണിക്കുന്നതെന്നും പ്രഥമദൃഷ്ട്യാ ചിദംബരത്തിനെതിരേ കോടതിക്ക് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയും ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago