മിസോറമില്‍ മുഖ്യമന്ത്രി രണ്ടിടങ്ങളില്‍ മത്സരിക്കും
ഐസ്വാള്‍: മിസോറമില്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് അയവ് വന്നതോടെ, മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല രണ്ടു മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ എസ്.ബി ശശാങ്കിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് മടങ്ങേണ്ടിവന്നിരുന്നു.
അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന തന്‍ഹാവ്ല നിലവില്‍ പ്രതിനിധീകരിക്കുന്ന സെര്ചിപ്പിനു പുറമേ, മ്യാന്മര് അതിര്‍ത്തി മണ്ഡലമായ സൗത്ത് ചമ്പെയിലും ജനവിധി തേടും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 40 സീറ്റുകളിലേക്ക് 211 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസും എം.എന്‍.എഫും ബി.ജെ.പിയും എല്ലാ സീറ്റിലും മത്സരിക്കും.
ഏഴ് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ സോറം പീപ്പിള്‍സ് മൂവ്മെന്റ് 35 സീറ്റുകളില്‍ മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."