യോഗി ആദിത്യനാഥ് സോഷ്യല്‍ മീഡിയയില്‍ തന്റെ നഗ്ന ചിത്രം ഷെയര്‍ ചെയ്തെന്ന് ആദിവാസി യുവതി
ദിസ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി എം.പി രാം പ്രകാശ് ശര്‍മയും സോഷ്യല്‍ മീഡിയയില്‍ തന്റെ നഗ്ന ചിത്രം ഷെയര്‍ ചെയ്തെന്ന പരാതിയുമായി ആദിവാസി യുവതി. അസമിലെ ബിശ്വനാഥ് ജില്ലക്കാരിയായ ലക്ഷ്മി ഒറാങ് ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് ഗുവാഹത്തിയിലെ ഒരു പ്രതിഷേധ സമരത്തിനിടെ എടുത്ത ചിത്രമാണിത്.
സബ് ഡിവിഷനല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്കിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ തുടങ്ങിയ കാമ്പെയിനുകള്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി തന്നെ ഇത്തരം അതിക്രമങ്ങള്‍ നടത്തുകയാണെന്ന് ലക്ഷ്മി രോഷാകുലയായി.
പെണ്‍കുട്ടിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് പുറംലോകം അറിയണമെന്ന നിലക്കാണ് ചിത്രം പോസ്റ്റു ചെയ്തതതെന്ന് ശര്‍മ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."