മദ്യപിച്ചെന്നാരോപിച്ചു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലിസ് കസ്റ്റഡിയിലെടുത്തത് വിവാദമാകുന്നു
പറവൂര്‍: മദ്യപിച്ചെന്നാരോപിച്ചു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലിസ് കസ്റ്റഡിയിലെടുത്തത് വിവാദമാകുന്നു. വടക്കേക്കര ലോക്കല്‍ കമ്മിറ്റിയിലെ തുരുത്തിപുറം ബ്രാഞ്ച് സെക്രട്ടറി കെ ടി സുനില്‍കുമാര്‍(50) നെയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ വടക്കേക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നും ഇരുചക്ര വാഹനത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് പോകുന്നവഴിയാണ് സുനിലിനെ പൊലിസ് പിടികൂടിയത്. വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോഎന്നറിയാന്‍ മൗത്ത് ബ്രീസറില്‍ ആളുകള്‍ കാണ്‍കെ ഊതിച്ചു.
എന്നാല്‍ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ പൊലിസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.സ്റ്റേഷനില്‍ എത്തിച്ച തന്നോട് ഡ്യുട്ടിയിലുണ്ടായിരുന്ന സുനില്‍ എന്ന എ എസ് ഐ അസഭ്യം പറയുകയും ഉടു മുണ്ടിനു കുത്തിപിടിക്കുകയും കയ്യേറ്റം ചെയാന്‍ ശ്രമിക്കുകയും ചെയ്തു.
ഗുണ്ടയെന്നും തെമ്മാടിയെന്നും വിളിച്ചു തന്നെ അവഹേളിക്കുകയും ചെയ്തു.കള്ളന്മാരോടും കൊലപാതകികളോടും പെരുമാറുന്നതുപോലെയായിരുന്നു ഈ പൊലിസുകാരന്‍ പെരുമാറിയത്. താന്‍ മദ്യപാനിയല്ലെന്നും മദ്യം കഴിച്ചിട്ടില്ലെന്നും പറഞ്ഞുവെങ്കിലും ഇതൊന്നും ചെവിക്കൊള്ളാന്‍ പോലീസുകാര്‍ തയ്യാറായില്ല.
പനിക്കെതിരെ ഹോമിയോ മരുന്ന് കഴിച്ചിരുന്നു.ഇതിനു ശേഷമാണ് വീട്ടില്‍ നിന്നും കടയിലേക്ക് പോകാന്‍ പുറത്തിറങ്ങിയത്. ഈ സമയത്തായിരുന്നു പോലീസ് ഊതിച്ചത്.
പിന്നീട് തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും ഊതിച്ചപ്പോള്‍ മെഷ്യനില്‍ നിന്നും ലൈറ്റ് തെളിഞ്ഞില്ല.ഇതോടെ മദ്യപിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ട എ എസ് ഐ സ്റ്റേഷനില്‍ നിന്നും ബൈക്ക് എടുത്തുകൊണ്ട്‌പോകാന്‍ ആക്രോശിച്ചു.
പൊലീസിന്റെ നിരുത്തരവാദ പരമായ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കയാണ്.മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ യുടെ പറവൂര്‍ മേഖല സെക്രട്ടറി കൂടിയാണ് പോലീസ് പീഡനത്തിനെതിരായ കെ ടി സുനില്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."