വര്‍ധിപ്പിച്ച സീറ്റിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു
അമ്പലപ്പുഴ: വര്‍ധിപ്പിച്ച സീറ്റ് വേണ്ടെന്ന അധ്യാപകരുടെ നിലപാടില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി. അമ്പലപ്പുഴ ഗവ.കോളേജില്‍ എസ്.എഫ്.ഐ യുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പുമുടക്കിയത്.
സംസ്ഥാനത്തെ എല്ലാ ഗവ.കോളേജിലും നിലവിലുള്ള സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ ഗവ.കോളേജിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്.
എന്നാല്‍ കോളേജില്‍ ഇതിനുള്ള സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി അധ്യാപകര്‍ സീറ്റുവര്‍ധനവ് വേണ്ടെന്ന് കഴിഞ്ഞ ദിവസം കൂടിയ സ്റ്റാഫ് കൗണ്‍സില്‍ യോഗം സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു. നിലവില്‍ ബി.എസ്.സി മാത്‌സ്, എക്കണോമിക്‌സ്, കൊമേഴ്‌സ് എന്നീ 3 കോഴ്‌സുകള്‍ മാത്രമാണ് കോളേജിലുള്ളത്.8 പുതിയ കോഴ്‌സുകള്‍ക്ക് സര്‍വകലാശാല അംഗീകാരം നല്‍കിയെങ്കിലും സര്‍ക്കാര്‍ ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല.സാമ്പത്തിക ബാധ്യതകളുടെ പേരു പറഞ്ഞാണ് ധനകാര്യ വകുപ്പ് ഇതിന് തടസ്സം നില്‍ക്കുന്നത്.
6 വര്‍ഷം മുന്‍പ് ആരംഭിച്ച കോളേജില്‍ ഇപ്പോള്‍ സ്ഥിരമായി പ്രിന്‍സിപ്പലുമില്ലാത്ത സ്ഥിതിയാണ്. നിലവില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിയ്ക്കുന്ന അധ്യാപകനെ കോളേജ് വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതോടെ പ്രിന്‍സിപ്പലുമില്ലാത്ത സ്ഥിതിയായി.ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ പഠിപ്പുമുടക്കി പ്രകടനം നടത്തിയത്.
പ്രതിഷേധ പരിപാടി എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയാ സെക്രട്ടറി അരുണ്‍. എസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അശ്വിഷ, സെക്രട്ടറി അര്‍ജുന്‍, ജോയിന്റ് സെക്രട്ടറി അനന്തു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."