കല്ലാച്ചിയിലെ മാലിന്യം; പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്
നാദാപുരം: ടൗണിലെ മാലിന്യം കാരണം പൊറുതി മുട്ടിയ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വ്യാപാരികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. മാലിന്യം കുമിഞ്ഞു കൂടിയതോടെ ടൗണില്‍ ഇറങ്ങിനടക്കാന്‍ കഴിയുന്നില്ല. പ്ലാന്റു സമരത്തെ തുടര്‍ന്നു ടൗണിലെ മാലിന്യനീക്കം നിലച്ചതോടെയാണ് നാദാപുരം -കല്ലാച്ചി ടൗണുകള്‍ ദുര്‍ഗന്ധപൂരിതമായത്. പാലോഞ്ചാലാകുന്നില് പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റിന് സമീപം താമസിക്കുന്നവര്‍ പരിസര മലിനീകരണം ആരോപിച്ചു ആറുമാസം മുമ്പാണ് സമരവുമായി രംഗത്തെത്തിയത്. സമരക്കാര്‍ക്കെതിരേ പഞ്ചായത്ത് ഭരണ സമിതി കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചിരുന്നുവെങ്കിലും വിധി നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസക്കൂലിക്കാരെ നിയമിച്ചു ടൗണിലെ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണിപ്പോള്‍. ഈ മാലിന്യമാണ് ടൗണിലെത്തുന്നവര്ക്കു കടുത്തഭീഷണി ഉയര്‍ത്തുന്നത്. മഴയില്‍ കുതിര്‍ന്ന മാലിന്യങ്ങള്‍ ചീഞ്ഞഴുകി റോഡിലേക്ക് ഒലിച്ചിറങ്ങുകയതിനാല് ടൗണിലെത്തുന്ന നാട്ടുകാരും വിദ്യാര്‍ഥികളും പ്രയാസപ്പെടുകയാണ്. ചിറക്കല്‍ റഹ്മത്തുള്ള, രവീന്ദ്രന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."