HOME
DETAILS

കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി

  
backup
October 19 2019 | 18:10 PM

%e0%b4%95%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

 


ബംഗളൂരു: വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ വിചിത്രമാര്‍ഗം സ്വീകരിച്ച കര്‍ണാടകയിലെ സ്വകാര്യ കോളജിലെ അധ്യാപകരുടെ നടപടി വിവാദത്തില്‍. തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ധരിപ്പിച്ച് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ സംഭവമാണ് വിവാദമായത്. ഹാവേരി ഭഗത് പ്രീ യൂനിവേഴ്‌സിറ്റി കോളജാണ് കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തല കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയത്. ചിത്രം പ്രചരിച്ചതോടെ കോളജിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നു.
എന്നാല്‍, സംഭവത്തെ ന്യായീകരിച്ചുകൊണ്ട് കോളജ് മേധാവി എം.ബി സതീഷ് രംഗത്തെത്തി. ബിഹാറിലെ കോളജില്‍ കോപ്പിയടി തടയാന്‍ സമാന മാര്‍ഗം സ്വീകരിച്ചപ്പോള്‍ സമൂഹികമാധ്യമങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് കോളജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാറിന്റെ പ്രതികരണം. വിദ്യാര്‍ഥികളോട് മൃഗങ്ങളോടെന്ന പോലെ പെരുമാറാന്‍ ആര്‍ക്കും അവകാശമില്ലെന്നും അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷയിലെ കോപ്പിയടി പ്രശ്‌നം തന്നെയാണ്. എന്നാല്‍, കോപ്പിയടി തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇങ്ങനെയല്ല. ഇത് മനുഷ്യത്വവിരുദ്ധവും പരിഹാസ്യവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു. കോളജിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ അനുസരിക്കേണ്ടതില്ലെന്ന് വിദ്യാര്‍ഥികളെ അറിയിച്ചതായും പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു.
കുട്ടികളുടെ നന്മയ്ക്കുവേണ്ടിയാണ് ഞങ്ങളിത് ചെയ്തതെന്നും ഇത് പുതിയ പരീക്ഷണമായിരുന്നുവെന്നും കോളജ് അധികൃതര്‍ അറിയിച്ചു. കാര്‍ഡ് ബോര്‍ഡ് പെട്ടികളുടെ മുന്‍ഭാഗം തുറന്നിരുന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതാന്‍ ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് കഴിയും. നല്ലതും മോശവുമായ അഭിപ്രായം കുട്ടികളില്‍ നിന്ന് ലഭിച്ചതായും അധികൃതര്‍ വിശദീകരിച്ചു.കോളജ് മാനേജ്‌മെന്റിലെ ഒരംഗം വലിയ അവകാശവാദത്തോടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ഈ മാസം 16ന് നടന്ന പരീക്ഷയിലെ വിചത്രനടപടി പുറംലോകമറിഞ്ഞത്. കഴിഞ്ഞ തവണത്തെ പരീക്ഷയ്ക്ക് ധാരാളം വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചുവെന്നും കാര്‍ഡ് ബോര്‍ഡ് വച്ചതോടെ കോപ്പിയടി തടയാന്‍ കഴിഞ്ഞുവെന്നുമായിരുന്നു മാനേജ്‌മെന്റ് അംഗത്തിന്റെ അവകാശവാദം. പോസ്റ്റ് വിവാദമായതോടെ പിന്നീട് പിന്‍വലിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago