HOME
DETAILS

ഇവര്‍ നിയന്ത്രിക്കും; ഭൂമിയിലിരുന്ന്

  
backup
October 19 2019 | 18:10 PM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82

 


കൊണ്ടോട്ടി: ആകാശവീഥിയില്‍ പാറിപ്പറക്കുന്ന യന്ത്രപ്പറവകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്നവരുടെ ദിനം ഓര്‍മിപ്പിച്ച് വീണ്ടും ഒക്ടോബര്‍ 20.
വിമാനങ്ങള്‍ മുഖാമുഖമെത്താതെ സുരക്ഷിത പറക്കലിന് സഹായിക്കുന്ന വിഭാഗമാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐ.എല്‍.ഒ ലോകത്ത് ഏറ്റവും സമ്മര്‍ദമേറിയ തൊഴിലുകളിലൊന്നായാണ് ഇതിനെ കാണുന്നത്. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ അസോസിയേഷന്‍ (ഇഫാക) നിലവില്‍വന്ന ദിവസമാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ദിനമായി ആചരിക്കുന്നത്.
വിമാനങ്ങളും ഹെലികോപ്റ്ററുകളും പരസ്പരം കൂട്ടിമുട്ടാതെ നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് പിന്നില്‍ ഓരോ വിമാനത്താവളങ്ങളുടെ പരിധിയിലും പ്രവര്‍ത്തിക്കുന്ന എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റാണ്. മണിക്കൂറില്‍ 800 മുതല്‍ 900 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ജെറ്റ് വിമാനങ്ങള്‍, 350 മുതല്‍ 440 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടര്‍ബോജെറ്റ് വിമാനങ്ങള്‍, യാത്രാ വിമാനങ്ങള്‍ തുടങ്ങി ഹെലികോപ്റ്ററുകള്‍ വരെ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് വ്യോമയാനപാതയെ സങ്കീര്‍ണമാക്കുന്നുണ്ട്. ഇവയെ നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയാണ് എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ ദൗത്യം. ആകാശത്ത് സഞ്ചരിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ ഇവരുടെ വിരല്‍ത്തുമ്പുകളിലാണുള്ളത്.
പതിനായിരത്തിലേറെ ജീവനക്കാരാണ് ഈ വിഭാഗത്തില്‍ ഇന്ത്യയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago