HOME
DETAILS

ജില്ലയില്‍ പവര്‍പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും: ജില്ലാ പഞ്ചായത്ത്

  
backup
November 14 2018 | 07:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1

കാസര്‍കോട്: ചട്ടഞ്ചാലില്‍ 50 കോടി രൂപ ചെലവില്‍ ഗെയില്‍ പൈപ്പ്‌ലൈനില്‍നിന്ന് നേരിട്ട് ഇന്ധനം സ്വീകരിച്ച് പവര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. പദ്ധതിക്കായി ചട്ടഞ്ചാലിലെ ഭൂമി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 2018-19 വാര്‍ഷിക പദ്ധതി വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബഷീര്‍. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. 75,81,19,000 രൂപയാണ് 2018-19 വാര്‍ഷിക പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. ഇതില്‍ ഉല്‍പാദനമേഖലയ്ക്ക് 10 ശതമാനവും (2,78,75,100), ശുചിത്വമേഖലയ്ക്ക് 10 ശതമാനവും(2,23,000,80) പാര്‍പ്പിടമേഖലയ്ക്ക് 7,16,27,400 രൂപയും വയോജനങ്ങള്‍ക്ക് 1,51,19,340 രൂപയുമാണു മാറ്റിവച്ചിട്ടുള്ളത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഹോംനഴ്‌സ് പദ്ധതി സംവിധാനം നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.  ജില്ലയെ സമ്പൂര്‍ണ ശുചിത്വനഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കും. ജില്ലയിലെ 1,500ഓളം വരുന്ന പട്ടിക വര്‍ഗ കോളനികളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. വനിതാ വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ പാല്‍ഉല്‍പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനു കൂടുതല്‍ പ്രാധാന്യം നല്‍കും.
ജില്ലാ ആശുപത്രിയുടെ നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കായികമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ കുതിപ്പ് പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ലൈഫ് പദ്ധതിക്കായി 7.92 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളതായും എ.ജി.സി ബഷീര്‍ അറിയിച്ചു. യോഗത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ ഫരീദാ സക്കീര്‍ അഹമ്മദ്, അഡ്വ. എ.പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. പത്മാവതി, അഡ്വ. കെ. ശ്രീകാന്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, കെ. ബാലകൃഷ്ണന്‍ പങ്കെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഹര്‍ഷാദ് വൊര്‍ക്കാടി സ്വാഗതവും എം.എം ഷഹനാസ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago