തൃക്കുന്നപ്പുഴ ഉപതെരഞ്ഞെടുപ്പ് ജൂലൈ 18ന്: നാമനിര്‍ദേശപത്രിക 30 വരെ
ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. സ്ത്രീ സംവരണ വാര്‍ഡാണിത്. തെരഞ്ഞെടുപ്പ് നോട്ടീസ് ഇന്ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 30 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ജൂലൈ ഒന്നിന് സൂക്ഷ്മപരിശോധന നടക്കും.
ജൂലൈ മൂന്നുവരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് ജൂലൈ 18ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും. 19ന് രാവിലെ 10നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓഗസ്റ്റ് 17നകം നല്‍കണം. സ്ഥാനാര്‍ഥികള്‍ 2000 രൂപ നിക്ഷേപത്തുക കെട്ടിവയ്ക്കണം. പട്ടികജാതിവര്‍ഗ സ്ഥാനാര്‍ഥികള്‍ 1000 രൂപ കെട്ടിവച്ചാല്മതി. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് 30,000 രൂപയില്‍ കവിയാന്‍ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ ഉദ്യോഗസ്ഥ തല യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്. സുകു ആധ്യക്ഷ്യം വഹിച്ചു.
റിട്ടേണിങ് ഓഫീസറായ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. രേഖ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ ബി.ഡി.ഒ. കെ. അനില്‍കുമാര്‍, പി.ആര്.ഡി അസിസ്റ്റന്റ് എഡിറ്റര്‍ എ. അരുണ്‍കുമാര്‍, റ്റി.എഫ്. സെബാസ്റ്റിയന്, എം. മണിക്കുട്ടന്, ബി. ദിലീപ്, എം. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."