HOME
DETAILS

സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ജമാഅത്തിന്റെ പ്രതിഷേധം തെരുവിലേക്ക്

  
backup
November 15 2018 | 04:11 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8

കഴക്കൂട്ടം: ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് ആക്ഷന്‍ കൗന്‍സില്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ലൈറ്റ് മെട്രോയുടെയും മേല്‍പാലത്തിന്റെയും പേരില്‍ ശ്രീകാര്യം മുസ്‌ലിം ജമാഅത്തിന്റെ പതിനഞ്ചര സെന്റ് ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സ്ത്രീകളുടെ നിസ്‌കാര പളളി, ഖബര്‍സ്ഥാന്‍, ഷോപ്പിങ് ക്ലോപ്ലക്‌സ് മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ ഇത് കാരണം പൊളിച്ച് മാറ്റേണ്ട അവസ്ഥയാണ്. നിലവില്‍ പള്ളിയുടെ എതിരെയുള്ള സ്ഥലത്ത് കല്ലിടല്‍ നടപടികള്‍ നടക്കുകയാണ്. നിലവില്‍ പളളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 14.5 മീറ്ററും പള്ളിയുടെ എതിര്‍വഷത്തെ ഭൂമിയില്‍ നിന്നും 7 മീറ്റര്‍ മാത്രമാണ് എടുക്കുന്നു എന്നതാണ് ജമാഅത്ത് അംഗങ്ങളുടെ പരാതി. എന്നാല്‍ വളവ് നേരേയാക്കാന്‍ വേണ്ടിയാണെന്നാണ് ഇങ്ങനെ ഒരു അലൈയ്‌മെന്റ് ഉണ്ടാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. തുല്യനീതി ആവിശ്യം ഉന്നയിച്ച് ജമാഅത്ത് ആക്ഷന്‍ കൗന്‍സില്‍ നേരത്തെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥലം എം എല്‍ എയും മന്ത്രിയുമായ കടകംപള്ളി നേരിട്ട് ജമാഅത്തിലെത്തി അക്ഷന്‍ കൗന്‍സിലുമായി ചര്‍ച്ച നടത്തുകയും വേണ്ടത് ചെയ്യാമെന്ന മന്ത്രിയുടെ ഉറപ്പിന്‍മേല്‍ പ്രക്ഷോഭം നിര്‍ത്തിവെച്ചു. തുടര്‍ന്ന് വകുപ്പ് മന്ത്രി ജി.സുധാകരനും മന്ത്രികടകംപള്ളിയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും ജമാഅത്തിന്റെ ആവശ്യം പരിഹരിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിമാരുടെ ഉറപ്പിന് വിരുദ്ധമായി റോഡ് വികസനത്തിനുള്ള നടപടികള്‍ നടക്കുന്നതിനാലാണ് ജമാഅത്ത് ആക്ഷന്‍ കൗന്‍സില്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിന്റെ മുന്നോടിയായി നാളെ ജും ആ നമസ്‌ക്കാരത്തിന് ശേഷം ആക്ഷന്‍ കൗന്‍സിലിന്റെ നേതൃത്വത്തില്‍ ശ്രീകാര്യത്ത്' പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയായില്ല'; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ.സുധാകരന്‍

Kerala
  •  7 days ago
No Image

റെയില്‍വേ ട്രാക്കില്‍ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്‌ഐആര്‍; പ്രതികളുടെ വാദം തള്ളി

Kerala
  •  7 days ago
No Image

ബം​ഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് എം.എൽ.എ എൻ ഹാരിസിന്റെ അടുത്ത അനുയായി

National
  •  7 days ago
No Image

സ്വത്തിനെ ചൊല്ലി തര്‍ക്കം;  സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു, അനിയന്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ഞങ്ങളെ അവര്‍ ആദരിച്ചു, ബഹുമാനിച്ചു, ജൂത മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിച്ചു' ഹമാസ് തടവുകാലത്തെ അനുഭവം വിവരിച്ച് ഇസ്‌റാഈലി ബന്ദി

International
  •  7 days ago
No Image

ശശി തരൂരിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും; പ്രതികരണവുമായി കെ.മുരളീധരന്‍

Kerala
  •  7 days ago
No Image

ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പില്‍ കള്ളപ്പണ ഇടപാടും; ഉടമകളുടെ ശബ്ദം സന്ദേശം പുറത്ത്

Kerala
  •  7 days ago
No Image

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി

Kerala
  •  7 days ago
No Image

'കോണ്‍ഗ്രസിന് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ എനിക്ക് വേറെ വഴികളുണ്ട്'  ശശി തരൂര്‍ 

Kerala
  •  7 days ago
No Image

വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെ യുവാവ് കൊക്കയിൽ വീണു മരിച്ചു; മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

Kerala
  •  7 days ago