കോടതിയിലെത്തിയത് രണ്ടു പ്രാവശ്യം മാത്രം; ദീപികാ രജാവത്തിനെ ഒഴിവാക്കിയതായി കത്‌വ പെണ്‍കുട്ടിയുടെ കുടുംബം
ജമ്മു: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസ് വാദിക്കുന്നതില്‍ നിന്ന് ദീപികാ രജാവത്തിനെ ഒഴിവാക്കി. ഇതിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് ദീപിക കോടതയിലെത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ നടപടി.
ദീപിക രജാവത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഒഴിവാക്കുന്നതായി ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പത്താന്‍കോട്ട് കോടതിയില്‍ ഹരജി നല്‍കി. 100 പ്രാവശ്യം കോടതിയില്‍ കേസ് പരിഗണിക്കുകയും 100 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നാല്‍ ദീപിക രണ്ടു പ്രാവശ്യം മാത്രമാണ് ഹാജരായതെന്ന് പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
വാര്‍ത്തകളില്‍ ഇടംപിടിച്ച അഭിഭാഷകയാ ദീപിക രജാവത്ത്. കത്‌വ പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്തതിനെതിരെ സംഘ്പരിവാറില്‍ നിന്ന് ഭീഷണിയുണ്ടെന്നും താന്‍ വധിക്കപ്പെട്ടേക്കാമെന്നും ദീപിക പറഞ്ഞിരുന്നു.
ലോകമന:സാക്ഷിയെ ഞെട്ടിച്ച പീഡനമാണ് കത്‌വയില്‍ നടന്നത്. എട്ടുപേര്‍ ചേര്‍ന്ന് കുട്ടിയെ പത്തുദിവസത്തോളം ക്ഷേത്രത്തില്‍ ഒളിപ്പിച്ച് നിരന്തരം പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പ്രതികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി മന്ത്രിമാര്‍ അടക്കം രംഗത്തുവന്നതും ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."