ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ റമദാന്‍ പ്രഭാഷണം പ്രാര്‍ഥനാ സമ്മേളനവും സനദ്ദാനവും നാളെ
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്നു വരുന്ന പതിനഞ്ചാമത് റമദാന്‍ പ്രഭാഷണത്തിന് സമാപനം കുറിച്ചു കൊണ്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ഥനാ സമ്മേളനം നാളെ അരയിടത്തുപാലം ശംസുല്‍ ഉലമാ നഗറില്‍ നടക്കും.
വിശുദ്ധ റമദാനിനോടനുബന്ധിച്ചു ഏഴ് ദിവസങ്ങളായി നടന്നു വരുന്ന മതപ്രഭാഷണത്തിന് സമാപനം കുറിക്കുന്ന പ്രാര്‍ഥനാ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കാലത്ത് 8.30ന് 'ഇമാം ബുഖാരി കനല്‍പ്പഥങ്ങള്‍ താണ്ടിയ ജ്ഞാനധന്യത ' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന സമാപന ദുആ സമ്മേളനവും പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍നിന്ന് ഖുര്‍ആന്‍ ഹിഫ്‌ള് കോഴ്‌സ് പൂര്‍ത്തിയാക്കിയ 37 വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും.
പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് , എം.സി മായിന്‍ഹാജി, ടി.സിദ്ദീഖ് , എം.എ റസാഖ് മാസ്റ്റര്‍, വി. മോയിമോന്‍ ഹാജി, ടി.കെ പരീക്കുട്ടി ഹാജി, സൈനുല്‍ ആബിദ് സഫാരി (ഖത്തര്‍), സത്താര്‍ പന്തലൂര്‍, അബ്ദുല്‍ ബാരി ബാഖവി വാവാട്, ഇബ്രാഹിം എളേറ്റില്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍ പ്രസംഗിക്കും.
സമസ്ത മുശാവറ മെംബര്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഹിഫ്‌ള് കോഴ്‌സ് പൂര്‍ത്തിയാക്കി സനദ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ കാലത്ത് എട്ടിന് രക്ഷിതാക്കളോടൊപ്പം പ്രഭാഷണ നഗരിക്ക് സമീപമുള്ള ബദര്‍ മസ്ജിദില്‍ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."