HOME
DETAILS

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം 19ന്

  
backup
November 16 2018 | 19:11 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8-13

 

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 55 ാം സംസ്ഥാന സമ്മേളനം 19ന് യാഷ് ഇന്റര്‍നാഷനലില്‍ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിലായി വിവിധ പരിപാടികളും നടക്കും.
ഇന്ന് രാവിലെ 11.30ന് പ്രസ്‌ക്ലബ് ഹാളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ പ്രദര്‍ശന ബ്രോഷര്‍ പുറത്തിറക്കും. വൈകുന്നേരം 4.30ന് മാധ്യമ സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാളെ കിഡ്‌സണ്‍ കോര്‍ണറില്‍ തെരുവു നാടകവും 19 മുതല്‍ 22 വരെ ടൗണ്‍ഹാളില്‍ പ്രളയം അതിജീവനം എന്ന വിഷയത്തില്‍ ഫോട്ടോ വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 134 ഫോട്ടോ ഗ്രാഫര്‍മാരുടെ 250 ലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പി.ആര്‍.ഡിയുടെയും കേരള മീഡിയ അക്കാദമിയുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മാധ്യമ മേഖല അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ നടക്കുന്ന സമ്മേളനം വെല്ലുവിളികളെ അതിജയിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും യൂനിയന്‍ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.പി വീരേന്ദ്രകുമാര്‍, വി. മുരളീധരന്‍, ബിനോയ് വിശ്വം, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവും പങ്കെടുക്കും. അതിജീവന സുവനീര്‍, മാധ്യമപ്രവര്‍ത്തകരുടെ യാത്രാ മാഗസിനായ ജേര്‍ണലോഗ് എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ പ്രസിഡന്റ് എം.കെ പ്രേംനാഥ്, ജില്ലാ സെക്രട്ടറി വിപുല്‍നാഥ്, പി.വി കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago