രഹ്ന മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
രഹ്ന ശബരിമലയില്പോയെങ്കിലും അയ്യപ്പഭക്തയാണെന്ന് വാദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന് ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളും ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. അയ്യപ്പഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഫേസ്ബുക്കിലെ പരാമര്ശങ്ങള്ക്കുപിന്നില് ഗൂഢാലോചനയുണ്ടോയെന്നത് അന്വേഷണവിധേയമാക്കേണ്ട വിഷയമാണെന്നും കോടതി വ്യക്തമാക്കി.
രഹ്നയുടെ വീടാക്രമിച്ച കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി. വി.എം അജീഷിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."