കൊട്ടേഷന്‍ സംഘത്തിലെ അഞ്ച് പേര് പിടിയില്‍
അന്തിക്കാട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊല കേസിലെ പ്രതിയുള്‍പ്പടെ അഞ്ച് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം അന്തിക്കാട് പൊലിസിന്റെ പിടിയിലായി. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന ഐ.കെ ധനീഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് ഡ്രൈവര്‍ കണ്ണന് എന്ന പ്രവീണ്‍ (36), തൊയക്കാവ് സ്വദേശി ചെക്കന് വീട്ടില്‍ സുധന് (41), നടുവില്‍ക്കര സ്വദേശി തറയില്‍ ഹരീഷ് (25), വാടാനപ്പള്ളി സ്വദേശികളായ മേല്പറമ്പില് നിഖില്‍ (26), എരണേഴത്ത് കിരണ്‍ (27), എന്നിവരെയാണ് എസ്.ഐ എസ്.ആര് സനേഷിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ ഫൈസല്‍, ശ്രീജിത്ത്, സി.പി.ഒ സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. തൊയക്കാവ് സ്വദേശി പേളി വീട്ടില്‍ നിഖില്‍ (24) നെയാണ് സംഘം വധിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ സുധന്റ മകന് ജഗനാഥന് 4 വര്‍ഷം മുമ്പ് ഒരു ഫുട്ബോള്‍ മത്സരത്തില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവമാണ് വധശ്രമത്തില്‍ കലാശിച്ചത്. നിഖിലിനെ അപായപ്പെടുത്തുന്നതിനായി ഡ്രൈവര്‍ കണ്ണന് 50,000 രൂപക്ക് സുധ നില്‍നിന്ന് ക്വട്ടേഷന്‍ എടുക്കുകയും പിന്നീട് സാമ്പത്തിക ബാധ്യതയില്‍ വലയുന്ന കിരണ്‍, നിഖില്‍, എന്നിവര്‍ക്ക് സബ് കരാര്‍ നല്‍കുകയായിരുന്നുവെന്ന് പൊ ലിസ് പറയുന്നു.കരുവന്തലയില്‍ ഓട്ടോ ഡ്രൈവറായ നിഖിലിനെ പേട്ടയില്‍ കാത്ത് നിന്ന് വാടകവിളിക്കുന്നുവെന്ന വ്യാജേനെ കൂട്ടികൊണ്ട് പോയി പുത്തന്പീടാക കിഴക്ക് പറകുളത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി അപായപെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിക്കാനുള്ള ശ്രമത്തില്‍ വേദന കൊണ്ട് അലറി വിളിച്ച 'പേളി വീട്ടില്‍ നിഖിലിന്റെ ' വെപ്രാളം കണ്ട് സബ് ക്വട്ടേഷന്‍സംഘം ഭയന്ന് പിന്മാറുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ പ്രതികളുമായി പൊലിസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."