HOME
DETAILS

രാജാവിന്റെ മോഹം രാജോചിതമാവേണ്ടേ

  
backup
November 18 2018 | 01:11 AM

5465985665265656565656541-2

[email protected]

 

ഒന്നാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥി രണ്ടാം ക്ലാസിലെത്താനാണു മോഹിക്കുക. മൂന്നാം തരത്തില്‍ പഠിക്കുന്നവന്‍ രണ്ടാം ക്ലാസിലെത്താനല്ല, നാലാം ക്ലാസിലെത്താനാണ് ആഗ്രഹിക്കുക. ഒന്നാം തരത്തില്‍ പഠിക്കുന്നവനും മൂന്നാംതരത്തില്‍ പഠിക്കുന്നവനും ലക്ഷ്യമിടുന്ന ക്ലാസ് ഒന്നാവാന്‍ പാടില്ല. അത് ഒന്നാം തരക്കാരന് അഭിമാനമാണെങ്കിലും മൂന്നാംതരക്കാരന് അപമാനമാണ്. ഓരോരുത്തരും തങ്ങള്‍ക്കു താഴെയുള്ളതല്ല മേലെയുള്ളതാണു മോഹിക്കേണ്ടത് എന്നര്‍ഥം.
കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി അലമുറയിടുമ്പോള്‍ മുപ്പതു തികഞ്ഞ ഒരു യുവാവും കൂട്ടത്തില്‍കൂടി അതിനു വേണ്ടി അലമുറയിട്ടാല്‍ എങ്ങനെയിരിക്കും? വിദേശത്തു ജോലി ചെയ്യുന്ന മകന്‍ വാര്‍ധക്യത്തിലെത്തിയ പിതാവിനെ വിളിച്ച് എന്തൊക്കെയാണു കൊണ്ടുവരേണ്ടതെന്നു ചോദിക്കുമ്പോള്‍ തനിക്ക് ഗെയിം കളിക്കാന്‍ ഒരു ടാബ് കൊണ്ടുവരണമെന്നാണു പറയുന്നതെങ്കില്‍ ആ പിതാവിന്റെ നിലവാരം എങ്ങനെയുണ്ടാകും?


വില മനസിലാക്കി ജീവിച്ചില്ലെങ്കില്‍ വില ഇടിഞ്ഞുപോകും. വലിയവര്‍ വലിയതാണു മോഹിക്കേണ്ടത്. അവര്‍ ചെറിയതു മോഹിച്ചാല്‍ അവരുടെ പദവിക്ക് അതു കോട്ടംവരുത്തും. രാജാവിന്റെ സ്വപ്‌നങ്ങള്‍ രാജോചിതമാവണമെന്നാണല്ലോ നിയമം. കുട്ടിപ്രായത്തില്‍ കളിപ്പാവകള്‍ മോഹിക്കുന്നതിനു വിരോധമില്ല. പക്ഷേ, കുറെകൂടി പക്വത കൈവന്നാല്‍ ആ കൊച്ചുമോഹങ്ങള്‍ വെടിഞ്ഞ് അല്‍പംകൂടി നിലവാരമുള്ള മോഹങ്ങള്‍ കൊണ്ടുനടക്കണം. വലുതായാല്‍ ചെറുതില്‍ കണ്ണുവയ്ക്കരുത്. വീടും കാറും പറമ്പും സ്ഥാനമാനങ്ങളുമെല്ലാം മോഹിക്കാം. പക്ഷേ, മോഹങ്ങള്‍ അവിടെയും അസ്തമിക്കരുത്. ഇനിയും മുന്നോട്ടു ഗമിച്ചാല്‍ അതിനെക്കാള്‍ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ വീട് വിടേണ്ടി വരും. സ്ഥാനമാനങ്ങള്‍ വലിച്ചെറിയേണ്ടി വരും. ഭൗതികമായ എന്തും കൈയില്‍വച്ചുതന്നാലും സ്വീകരിക്കാന്‍ വിസമ്മതിക്കേണ്ടിവരും. അവിടെയാണ് ആത്മജ്ഞാനികളെ നാം കണ്ടുമുട്ടുക.
ഏറ്റവും ഉന്നത നിലവാരത്തിലെത്തിയവരാണ് ആത്മജ്ഞാനികള്‍. അവര്‍ക്കു ഭൗതികപദാര്‍ഥങ്ങളേതും ചെറുതായിരിക്കും. വലിയ മോഹങ്ങളുണ്ടായാല്‍ അതുവരെ വലുതായിരുന്നതെല്ലാം ചെറുതാകുമെന്നാണ്. രണ്ടാം സ്റ്റെപ്പ് ഒന്നാം സ്റ്റെപ്പിനെ അപേക്ഷിച്ചു മുകളിലാണ്. എന്നാല്‍ മൂന്നാം സ്റ്റെപ്പില്‍ കയറുന്നതോടെ അതുവരെ മുകളിലായിരുന്ന രണ്ടാം സ്റ്റെപ്പ് താഴെയായി മാറും. സ്ഥാനമാനങ്ങള്‍ വലിയ സംഭവങ്ങളായി തോന്നിയിരുന്നവന് ആത്മജ്ഞാനമേഖലയിലേക്ക് ഉയരുന്നതോടെ ചെറിയ സംഭവങ്ങളായി അനുഭവപ്പെടുന്നു. ആഡംബര വീട് ജീവിതത്തിലെ ഏക സ്വപ്‌നമായി താലോലിച്ചുനടക്കുന്നവനു ദിവ്യജ്ഞാനം ലഭിക്കുന്നതോടെ അത് ഒന്നുമല്ലാതായി തീരുന്നു.
ഒരിക്കല്‍ സ്വൂഫിയായ മുഹമ്മദ് ബിന്‍ വാസിഇനോട് ഒരാള്‍ പറഞ്ഞു:
''എനിക്ക് വല്ല ഉപദേശവും തരണം..''
അപ്പോള്‍ മഹാന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ഇഹലോകത്തും പരലോകത്തും നീ രാജാവായി വാഴണമെന്നാണ് എനിക്കു നിന്നോട് ഉപദേശിക്കാനുള്ളത്.''
''അതെങ്ങനെയാണു സാധിക്കും?'' അയാള്‍ ചോദിച്ചു.
''ഭൗതികത പരിത്യജിക്കുക വഴി അതു സാധിക്കും.'' മഹാന്‍ മറുപടി കൊടുത്തു.
മുതിര്‍ന്ന പ്രായക്കാരനായി മാറിയാല്‍ കുട്ടിപ്രായത്തിലുപയോഗിച്ചിരുന്ന കളിപ്പാവകള്‍ക്കു പിന്നാലെ ആരും പോകാറില്ല. സമുന്നത പദവിയിലെത്തുന്നവന്‍ താഴ്ന്ന പദവിയിലായിരുന്നപ്പോള്‍ മോഹിച്ചിരുന്നവയെ മനസില്‍നിന്നു വലിച്ചെറിയും. അവനു വേണ്ടത് കൊച്ചുകൊച്ചു സാധനങ്ങളല്ല, വലിയ വലിയ സംഗതികളാണ്. ആഡംബരവീടുകള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന വാഹനങ്ങള്‍ക്കും അവന്റെ കണ്ണില്‍ കളിപ്പാട്ടങ്ങളുടെ വിലയേ ഉണ്ടാവുകയുള്ളൂ. അതെല്ലാം ചെറിയവര്‍ ഉപയോഗപ്പെടുത്തട്ടെ എന്നു കരുതി മനസില്‍നിന്നു വിട്ടുകളയും. അവന്റെ ലക്ഷ്യങ്ങളും മോഹങ്ങളും ഭൗതികപദാര്‍ഥങ്ങള്‍ക്കുമപ്പുറത്തേക്കാണു പോകുന്നത്. അതുകൊണ്ടാണ് അവര്‍ ലോകത്തെ രാജാക്കന്മാരായി മാറുന്നത്.
വേണം എന്നു പറയുന്നവനല്ല, വേണ്ടാ എന്നു പറയുന്നവനാണല്ലോ യഥാര്‍ഥ രാജാവ്. കോടികള്‍ വിലമതിക്കുന്ന ബെന്‍സ് കാര്‍ സൗജന്യമായി കൊടുത്തിട്ട് 'കൊണ്ടുപോകൂ നിന്റെ ഈ കുന്ത്രാണ്ടം, ഇതെനിക്കാവശ്യമില്ല' എന്നു പറയാന്‍ ചങ്കൂറ്റം വേണമെങ്കില്‍ അയാള്‍ മഹാരാജാവായിരിക്കണ്ടേ..


ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടി മനുഷ്യനാണ്. പണവും പ്രശസ്തിയും വീടും പറമ്പും മറ്റു ഭൗതികമായതെല്ലാം മനുഷ്യന്റെ താഴെയാണ്. അപ്പോള്‍ ഏറ്റവും വിലപിടിപ്പുള്ള മനുഷ്യന്‍ തന്നെക്കാള്‍ വില കുറഞ്ഞവയ്ക്കുപിന്നാലെ പായുന്നത് അവന്റെ നിലവാരത്തിനു യോജിക്കുന്ന വേലയല്ല. അവന്‍ തേടേണ്ടത് അവനെക്കാള്‍ വിലപിടിപ്പുള്ള ഒന്നിനെയാണ്. അവനെക്കാള്‍ വിലയേറിയത് ഒന്നേയുള്ളൂ; ഒരുവനായ ദൈവം. അവനെ തേടുമ്പോള്‍ മാത്രമേ മനുഷ്യന്‍ തന്റെ നിലവാരം കാത്തുസൂക്ഷിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും സാധിക്കുകയുള്ളൂ. കൊട്ടാരങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യന്റെ നിലവാരം ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ ലോകത്ത് ഏറ്റവും ഉന്നത നിലവാരത്തിലിരിക്കുന്നവര്‍ പണക്കാരാണെന്നു വരും. എന്നാല്‍ അവരാണു പലപ്പോഴും ലോകത്തെ ഏറ്റവും നെറികെട്ട വിഭാഗക്കാരായി വാണത്.
വലിയതുണ്ടായിരിക്കെ ചെറിയതിന്റെ പിന്നാലെ പോകരുത്; സമൂഹത്തില്‍ ചെറുതായി പോകും. പരലോകത്തെ സുഖാഡംബരങ്ങള്‍ തേടാതെ ഭൗതികലോകത്തെ സുഖാഡംബരങ്ങളില്‍ മനസിനെ കുരുക്കിനിര്‍ത്തുന്നവര്‍ രത്‌നങ്ങള്‍ ഒഴിവാക്കി കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി അലമുറയിടുന്ന കൊച്ചുകുട്ടികളാണ്. കൊച്ചുകുട്ടികളെയല്ല, മഹാരാജാക്കന്മാരെയാണു ലോകം തേടിനടക്കുന്നത്. അവര്‍ക്കാണു ലോകത്തെ ശരിയായ ദിശയിലൂടെ നയിക്കാനാകുക.
പക്ഷേ, എന്തു ചെയ്യാന്‍? അത്തരക്കാരെ കാണാനേയില്ല. അതിനാല്‍ കുട്ടിത്തമുള്ളവര്‍ തല്‍സ്ഥാനത്ത് കയറിയിരുന്ന് കുട്ടിക്കളി കളിച്ച് നാട് കേടാക്കുന്നു, കഷ്ടം!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago