നിത്യവൃത്തിക്കു പോലും വകയില്ലാതെ കുടുംബം പ്രേമരാജനു വേണം കാരുണ്യ ഹസ്തം
കണ്ണൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികില്‍സ സഹായം തേടുന്നു. മീത്തലെ പുന്നാട് സ്വദേശിയായ കെ പ്രേമരാജനാണ് കഴിഞ്ഞ നാലു വര്‍ഷമായി ദുരിതം പേറുന്നത്. ഓരോ ആഴ്ചയും ഡയാലിസിസിനു മാത്രം 20,000 രൂപ വേണം. സ്വന്തമായി വീടോ വസ്തുക്കളോ ഇല്ലാത്ത പ്രേമരാജന്‍ ഓട്ടോത്തൊഴിലാളിയായിരുന്നു. രോഗം കാരണം ജോലിക്കുപോകാന്‍ വയ്യ. ഭാര്യ കൂലിപ്പണിക്കു പോയാണ് പത്തുമാസം പ്രായമായ കുഞ്ഞും അംങ്കണവാടിയില്‍ പോകുന്ന മറ്റൊരു മകനും ഉള്‍പ്പെടുന്ന കുടുംബം കഴിഞ്ഞുപോകുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസമായി കുടുംബത്തിന്റെ സ്ഥിതി ദയനീയമായി. നിത്യചിലവിനു പോലും പണമില്ലാത്ത അവസ്ഥ. ഇതിനിടെ ഇരു വൃക്കകളും ഉടന്‍ മാറ്റിവയ്ക്കണമെന്ന് കോഴിക്കോട് മിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. 20 ലക്ഷത്തോളം രൂപ ഇതിനായി ചെലവു വരും. ഭാരിച്ച ചെലവു താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോര്പറേഷന് മേയര്‍ ഇ.പി ലത രക്ഷാധികാരിയായി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ പ്രേമരാജന്‍ ചികിത്സാ സഹായ ഫണ്ട് എന്ന പേരില്‍ എസ്.ബി.ടി കണ്ണൂര്‍ ശാഖയില്‍ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പര്‍: 35624881832. ഐ.എഫ്.എസ്.സി നമ്പര്‍ 000822.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."