HOME
DETAILS

ഐ ലീഗ് ഫുട്‌ബോള്‍: സമയക്രമം പ്രഖ്യാപിച്ചു

  
backup
October 26 2019 | 19:10 PM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി: ഹീറോ ഐ ലീഗിന്റെ സമയക്രമം പ്രഖ്യാപിച്ചു. അടുത്ത മാസം 30നാണ് പുതിയ സീസണ്‍ ഐ ലീഗ് ആരംഭിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലീഗ് കമ്മിറ്റിയാണ് സമയക്രമം പുറത്തുവിട്ടത്. എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് സുബ്രത ദത്ത, ജന. സെക്രട്ടറി കുശാല്‍ ദാസ്, സി.ഇ.ഒ സുനന്ദോ ധര്‍, സൗതര്‍ വാസ്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചെന്നൈ സിറ്റി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, റിയല്‍ കശ്മിര്‍, ഗോകുലം കേരള തുടങ്ങിയ ടീമുകളെല്ലാം ഇക്കുറിയും ഐ ലീഗില്‍ കളിക്കും. മൂന്ന് വിദേശ കളിക്കാരെയാണ് ടീമില്‍ അനുവദിക്കുക. അണ്ട@ര്‍ 22 കളിക്കാരുടെ എണ്ണം ഐ ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കും. സെക്കന്‍ഡ് ഡിവിഷന്‍ ടീമുകളെ കുറിച്ചും ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെണ്ടന്നാണ് റിപ്പോര്‍ട്ട്. ഐ.എസ്.എല്‍ ടീമുകളുടെ റിസര്‍വ് ടീമിനെ സെക്കന്‍ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിപ്പിക്കും. കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ ടീമുകളും ലീഗിനെത്തും.
നേരത്തെ ഐ.എസ്.എല്ലിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഐ ലീഗിനെ അഴിച്ചുപണിയുമെന്ന് സൂചനയുണ്ടണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഐ ലീഗില്‍ മാറ്റം വരുത്തേ@െണ്ടന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. മുഴുവന്‍ സമയക്രമവും റിസര്‍വ് ടീമിന്റെ കാര്യങ്ങളും ഉടന്‍ തന്നെ അറിയിക്കുമെന്ന് എ.ഐ.എഫ്.എഫ് അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-22-12-2024

PSC/UPSC
  •  25 days ago
No Image

നാളെ നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധ കരോള്‍

Kerala
  •  25 days ago
No Image

കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍

Kuwait
  •  25 days ago
No Image

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അനുമതി: കേന്ദ്ര ഊർജ്ജ മന്ത്രി

Kerala
  •  25 days ago
No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  25 days ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  25 days ago
No Image

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  25 days ago
No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  25 days ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  25 days ago
No Image

കൂത്തുപറമ്പ് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

uae
  •  25 days ago