HOME
DETAILS

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തെരുവില്‍ കിടക്കട്ടെ, 16 കോടി ചെലവിട്ട് ലോക കേരളസഭയ്ക്ക് സ്ഥിരംവേദി

  
backup
October 29 2019 | 05:10 AM

new-building-for-loka-kerala-sabha12

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും എല്ലാം നഷ്ടപ്പെട്ടവര്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സഹായം കിട്ടാതെ തെരുവില്‍ കഴിയുമ്പോള്‍ ലോക കേരള സഭയുടെ പേരില്‍ സര്‍ക്കാര്‍ പൊട്ടിക്കുന്നത് കോടികള്‍. നിയമസഭാ മന്ദിരത്തില്‍ നടത്തുന്ന ലോക കേരള സഭയ്ക്ക് ഹൈടെക്ക് വേദി ഒരുക്കുകയാണ് സര്‍ക്കാര്‍. ജനുവരി 1, 2, 3 തിയതികളിലാണ് ലോക കേരള സഭ തിരുവനന്തപുരത്ത് കൂടുന്നത്.
ഇതിനായാണ് സൗകര്യമുണ്ടായിരുന്ന നിയമസഭ മന്ദിരത്തിലെ ശങ്കരനാരയാണന്‍ തമ്പി ഹാള്‍ പൊളിച്ച് 16 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഹൈടെക് വേദി ഒരുക്കുന്നത്. ഇതിന്റെ പണി പുരോഗമിക്കുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് കരാര്‍. കോടികളുടെ പണിയായിട്ടും ടെന്‍ഡര്‍ നടപടികളില്ലാതെയാണ് ഊരാളുങ്കലിന് കരാര്‍ നല്‍കിയത്. നേരത്തെ പ്രതിപക്ഷ അംഗങ്ങള്‍ ലോക കേരള സഭയില്‍ നിന്നു രാജിവച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം നടത്താന്‍ വേണ്ടിയാണ് കോടികള്‍ പൊട്ടിക്കുന്നത്. 2,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയുടെ ഭാഗമായി വിദേശ വ്യവസായികള്‍ക്ക് വി.ഐ.പി ലോഞ്ചും ഒരുക്കുന്നുണ്ട്. ഹൈടെക്ക് വേദിയും ബാല്‍ക്കണിയും ഗ്രീന്റൂമും അടക്കമുള്ള സ്ഥിരം വേദിയാണ് പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. 662 സീറ്റാണ് സജ്ജീകരിക്കുന്നത്. 552 എണ്ണം പ്രധാന ഹാളിലും 110 എണ്ണം രണ്ട് ഭാഗങ്ങളിലെ ബാല്‍ക്കണിയിലുമാണ്. 1,850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയുടെ മൂന്ന് ഭാഗങ്ങളിലായി എല്‍.ഇ.ഡി വാളുമുണ്ട്. ഡിസംബര്‍ പകുതിയോടെ പണി പൂര്‍ത്തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

Business
  •  3 days ago
No Image

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

Kerala
  •  3 days ago
No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  3 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  3 days ago
No Image

വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു;  ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി 

Kerala
  •  3 days ago
No Image

വന്യജീവി സംഘര്‍ഷ  പ്രതിരോധത്തിന് പ്രൈമറി റെസ്‌പോണ്‍സ് ടീം

Kerala
  •  3 days ago
No Image

പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം

Kerala
  •  3 days ago
No Image

എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

പറഞ്ഞുപറ്റിക്കുന്നു സർക്കാർ;   ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ

Kerala
  •  3 days ago
No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago