പെരുവള്ളൂര്‍ ഡെങ്കിപ്പനി ഭീഷണിയില്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ല
പെരുവള്ളൂര്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഡെങ്കിപനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളെ കണ്ടെത്തില്‍ ഡെങ്കിപനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി ആരോഗ്യ വകുപ്പ് ശക്തമായ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും രോഗം തടയുന്നതിനായി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാനോ പ്രവര്‍ത്തിക്കാനോ പലരും തയാറാവാത്തതാണ് വീടു പരിസരത്തുള്‍പ്പെടെ പ്രദേശത്ത് കൊതുകുകള്‍ വളരാന്‍ കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്. മഴ തുടങ്ങിയതോടെ പനി ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ദിവസേന 400 ലേറെ രോഗികള്‍ ചികിത്സക്കായെത്തുന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ഇത്രയും രോഗികള്‍ക്ക് ചികിത്സ നല്കാന് വേണ്ടത്ര ജീവനക്കാരില്ലാത്തത് മൂലം രോഗികളും ജിവനക്കാരും ഒരു പോലെ പ്രയാസപ്പെടുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെയെങ്കിലും നിയമിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."