കേരള ബാങ്ക്: ലയനം ഹൈക്കോടതി തീര്‍പ്പ് പ്രകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്കില്‍നിന്ന് അന്തിമ അനുമതി ലഭ്യമായിട്ടുണ്ടെങ്കിലും കേരള ഹൈക്കോടതിയിലുള്ള കേസുകളിലെ തീര്‍പ്പ് പ്രകാരമേ ലയനം നടപ്പാക്കുകയുള്ളൂവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
കേരള ബാങ്ക് രൂപീകരണത്തോടെ വായ്പ ഘടന നിലവിലെ ത്രിതല സമ്പ്രദായത്തില്‍ നിന്ന് ദ്വിതല സമ്പ്രദായത്തിലേക്ക് മാറുന്നത് സാങ്കേതികമായും സാമ്പത്തികമായും ഘടനാപരമായും ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.
ചെലവ് കുറഞ്ഞതും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതുമായ സേവനം കേരള ബാങ്കിലൂടെ ലഭ്യമാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
കേരള ബാങ്കില്‍ പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."