എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
മതവും മതേതരത്വവും കാത്ത് സൂക്ഷിച്ച നേതാവ്: എസ്.വൈ.എസ്
കല്‍പ്പറ്റ: അന്തരിച്ച വയനാട് എം.പി എം.ഐ ഷാനവാസ് മതവും മതേതരത്വവും കാത്ത് സൂക്ഷിച്ച നേതാവും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇ.പി മുഹമ്മദലി ഹാജി, പി. സുബൈര്‍ ഹാജി, മുജീബ് ഫൈസി കമ്പളക്കാട്, എടപ്പാറ കുഞ്ഞമ്മദ്, കുഞ്ഞമ്മദ് കൈതക്കല്‍, അബ്ദുറഹ്മാന്‍ ഹാജി തലപ്പുഴ, കെ.സി.കെ തങ്ങള്‍, സി അബ്ദുല്‍ ഖാദര്‍ മടക്കിമല, ടി.കെ അബൂബക്കര്‍ മൗലവി, എ.കെ മുഹമ്മദ് ദാരിമി, ഹാരിസ് ബനാന തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുട്ടി ഹസനി സ്വാഗതവും കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു
കോണ്‍ഗ്രസ്
കല്‍പ്പറ്റ: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പിയുടെ ആകസ്മിക നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം വയനാടിന്റെ വികസന മുന്നേറ്റങ്ങളില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ലെന്നും 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വയനാട്ടിലെത്തിയ ഷാനവാസ് പിന്നീട് മരിക്കുന്നത് വരെയും ഒരു വയനാട്ടുകാരന്‍ തന്നെയായി മാറുകയായിരുന്നെന്നും ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സി.പി.ഐ ജില്ലാ കൗണ്‍സില്‍
കല്‍പ്പറ്റ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. തന്റെ അനാരോഗ്യത്തെ പോലും അവഗണിച്ചാണ് അദ്ദേഹം പലപ്പോഴും ജില്ലയില്‍ ഓടി എത്താറുള്ളത്. പ്രളയകാലത്ത് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. കോണ്‍ഗ്രസ് നേതൃനിരയില്‍ മതേതരത്വത്തിന് വേണ്ടി നിലകൊണ്ട ഉജ്ജ്വല വ്യകിതിത്വമായിരുന്നു എം.ഐ ഷാനവാസെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുസ്്‌ലിം ലീഗ്
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം അന്തരിച്ച വയനാട് പാര്‍ലമെന്റ് മണ്ഡലം എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റെ ആകസ്മിക നിര്യാണത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതികള്‍ അവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റും പാര്‍ലിമെന്റ് അംഗവുമായ എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി എന്നിവര്‍ അനുശോചിച്ചു.
വയനാട് പ്രസ് ക്ലബ്
കല്‍പ്പറ്റ: വയനാട് എം.പി. എം.ഐ ഷാനവാസിന്റെ അകാല നിര്യാണത്തില്‍ വയനാട് പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷനായി. സെക്രട്ടറി പി.ഒ ഷീജ, ജോയിന്റ് സെക്രട്ടറി അനില്‍ എം. ബഷീര്‍, ഷിന്റോ ജോസഫ്, കെ. സജീവന്‍, ടി.എം ജെയിംസ്, ജംഷീര്‍ കൂളിവയല്‍, കെ.എ അനില്‍ കുമാര്‍, ഇല്ല്യാസ് പള്ളിയാല്‍, ജോമോന്‍ ജോസഫ്, നിസാം കെ. അബ്ദുല്ല, സി.വി ഷിബു, അനൂപ് വര്‍ഗീസ്, എം. ഷാജി സംസാരിച്ചു.
മാനന്തവാടി പ്രസ് ക്ലബ്
മാനന്തവാടി: വയനാട് എം.പിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ മാനന്തവാടി പ്രസ് ക്ലബ് അനുശോചിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ അധ്യക്ഷനായി. സെക്രട്ടറി ബിജു കിഴക്കേടം, വൈസ് പ്രസിഡന്റ് കെ.എസ് സജയന്‍, ജോയിന്റ് സെക്രട്ടറി റെനീഷ് ആര്യപ്പിള്ളി, ട്രഷററര്‍ അരുണ്‍ വിന്‍സന്റ്, ലത്തീഫ് പടയന്‍, കെ.എം ഷിനോജ്, അബ്ദുല്ല പള്ളിയാല്‍, അശോകന്‍ ഒഴക്കോടി, എ ഷമീര്‍, സത്താര്‍ ആലാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരള എന്‍.ജി.ഒ അസോസിയേഷന്‍
കല്‍പ്പറ്റ: വയനാട് എം.പി എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ കേരള എന്‍.ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ അനുശോചന പ്രസംഗം നടത്തി. വയനാടിന്റെ സമഗ്ര വികസനത്തിന് പാര്‍ലമെന്റില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തി എന്ന നിലയില്‍ വയനാടന്‍ ജനതക്കും ഈ വേര്‍പാട് തീരാ നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കെ.എ മുജീബ്, ഷാജി കെ.ടി, വി.സി സത്യന്‍, രമേശ് മാണിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.ഐ.ഷാനവാസ് എം.പി യുടെ നിര്യാണത്തില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.എച്ച് അഷ്‌റഫ് ഖാന്‍ അധ്യക്ഷനായി.
പ്രവാസി ലീഗ്
കല്‍പ്പറ്റ: ജില്ലയുടെ വികസനത്തിന് വേണ്ടി പാര്‍ലമെന്റിന്റെ അകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയ നേതാവാണ് എം.ഐ ഷാനവാസ് എന്ന് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപെട്ടു. യോഗത്തില്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ നൂറുദ്ധീന്‍, ജനല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, എന്‍.പി സംഷുദ്ധീന്‍, പി.വിഎസ് മൂസ, കുഞ്ഞിപ്പ കണ്ണിയന്‍, സി.കെ മായന്‍ ഹാജി, സിദ്ധീക്ക് കോട്ടകൊല്ലി, ഹംസ കല്ലിങ്ങല്‍, സി.ടി മൊയ്തീന്‍, വെട്ടന്‍ മമ്മുട്ടി, സദ്ദാം കുഞ്ഞി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പി.കെ ജയലക്ഷ്മി
കല്‍പ്പറ്റ: രാഷ്ട്രീയ കേരളത്തിനും പ്രത്യേകിച്ച് വയനാടിനും തീരാ നഷ്ടമാണ് എം.ഐ ഷാനവാസ് എം.പിയുടെ മരണമെന്ന് മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഴങ്ങുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. വയനാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഷാനവാസ് തന്നെ സംബന്ധിച്ച് ഗുരുതുല്യനായ നേതാവായിരുന്നു. ഷാനവാസ് എം.പി.യുടെ അകാലത്തിലുള്ള വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നതായി അവര്‍ പറഞ്ഞു.
കെ.കെ അബ്രാഹം
കല്‍പ്പറ്റ: വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് കടന്ന് വന്ന കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പിയുടെ അകാല വേര്‍പാട് കേരളത്തിലെ മതേതര-ജനാധിപത്യ സമൂഹത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പി.പി ആലി
കല്‍പ്പറ്റ: വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ തന്റേതായ ഇടപെടലുകള്‍ നടത്തിയ എം ഐ ഷാനവാസിന്റെ നിര്യാണം കനത്തനഷ്ടമാണെന്ന് കെ പി സി സി അംഗം പി.പി ആലി. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ വയനാട്ടില്‍ അദ്ദേഹം നിരവധി വികസന പദ്ധതികളാണ് കൊണ്ടുവന്നത്. എം എസ് ഡി പി പോലുള്ള പദ്ധതികള്‍ ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചിക്കുന്നു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അനുശോചിച്ചു.
രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. വേര്‍പാടില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എം.എല്‍.എ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഒ.ആര്‍ കേളു എം.എല്‍.എ
കല്‍പ്പറ്റ:പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ അനുശോചനം രേഖപ്പെടുത്തി.
വയനാട് ജില്ലാ പഞ്ചായത്ത്
കല്‍പ്പറ്റ: ജില്ലയുടെ വികസനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പാര്‍ലമെന്റിലടക്കം ശബ്ദമുയര്‍ത്തുകയും ചെയ്ത പാര്‍ലമെന്റഗം എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് അനുശോചനം രേഖപ്പെടുത്തി.
ജില്ലക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി
കല്‍പ്പറ്റ: ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദിച്ച മതേതര രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പ്രതിനിധിയായിരുന്നു അന്തരിച്ച വയനാട് എം.പി. എം.ഐ ഷാനവാസെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് ശരീഫ്, ജില്ലാ ജന:സെക്രട്ടറി ബിനു വയനാട്, ഫൈസല്‍ കുന്നമ്പറ്റ, രമേശന്‍ കെ.ആര്‍. തനിമ അബ്ദുറഹ്മാന്‍, എ.സി. അലി, ഇബ്‌റാഹിം അമ്പലവയല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."