HOME
DETAILS

പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവ്, ഉപനേതാവായി സി.എഫ് തോമസ്

  
backup
November 01, 2019 | 1:28 PM

p-j-joseph-congress-m

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നിയമസഭാകക്ഷി നേതാവായി പി.ജെ ജോസഫിനേയും ഉപനേതാവായി സി.എഫ് തോമസിനെയും തെരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് വിപ്പും സെക്രട്ടറിയും. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പി.ജെ ജോസഫ് അറിയിച്ചു. വര്‍ക്കിങ് ചെയര്‍മാനു തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്റെ സ്ഥാനമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അഞ്ചു പേരില്‍ മൂന്നു പേര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ്
ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാഞ്ഞത്. ഇന്ന് വിധി വന്നിട്ടും കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണിപക്ഷം തയ്യാറായില്ല. അവരെ കമ്മിറ്റിയുണ്ടെന്ന് അറിയിച്ചതാണെന്നും എന്നാല്‍ അവര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചതായും പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്നെപ്പറ്റി ജോസ് കെ മാണി കള്ളം പ്രചരിപ്പിക്കുകയാണെന്നും ജോസഫ് ആരോപിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് കട്ടപ്പന സബ് കോടതി വിധി പി.ജെ ജോസഫിന് തിരിച്ചടിയായെന്നും കോടതിവിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു. പിജെ ജോസഫിനു പുറമേ സി എഫ് തോമസും മോന്‍സ് ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനിസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  a day ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  a day ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  a day ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  2 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  2 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  2 days ago