HOME
DETAILS
MAL
പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തി
backup
June 26 2017 | 08:06 AM
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തി. ഇവ രണ്ടും ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു.
സിം കാര്‍ഡ് തമിഴ്നാട്ടിലെ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ഫോണ്‍ ഉപയോഗിച്ചാണ് സുനി നടന് ദിലീപിന്റെ മാനേജറെ വിളിച്ചതെന്നാണ് പൊലിസ് നിഗമനം.
നടി ആക്രമിക്കപ്പെടുമെന്ന വിവരം നടന് ദിലീപ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് പള്‍സര്‍ സുനിയുടെ മൊഴി നല്‍കിയിരുന്നു.
ജയിലിലെ ചോദ്യം ചെയ്യലിലാണ് സുനില്‍ ദിലീപിനെതിരെ മൊഴി നല്‍കിയത്. സുനിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലിനുള്ളില്‍വെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് മുമ്പാകെയും സുനില്‍ കുമാര്‍ ആവര്‍ത്തിച്ചു.
സുനില്‍ കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."