കടുവകളെ മെരുക്കാന്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ മുന്നൊരുക്കം തുടങ്ങി ഇന്ത്യ. മുന്നൊരുക്കത്തിന്റെ ആദ്യ പടിയായി നടക്കുന്ന ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്. രാത്രി ഏഴിന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. ജയത്തോടെ പരമ്പരക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയുടെ കീഴില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.
വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചതിനാലാണ് ഹിറ്റ്മാനെ നായകദൗത്യം ഏല്‍പ്പിച്ചത്. മറുഭാഗത്ത് മഹ്മൂദുല്ല നയിക്കുന്ന ബംഗ്ലാദേശും വിജയപ്രതീക്ഷയില്‍ തന്നെയാണ്. ബംഗ്ലാദേശ് നിരയില്‍ ഷാക്കിബുല്‍ ഹസന്‍ പോയതിന്റെ ദുഃഖം ടീമിനുണ്ടെങ്കിലും മികച്ച നിര തന്നെയാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് വെല്ലുവിളിയാകും. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നു രാജ്യതലസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. മാസ്‌ക് ധരിച്ചാണ് ബംഗ്ലാദേശ് ടീം കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്.
അന്തരീക്ഷ മലിനീകരണം കാരണം മത്സരം ഡല്‍ഹിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതിന് തയാറായില്ല. മത്സരം നേരത്തെ നിശ്ചയിച്ചതിനാല്‍ ഡല്‍ഹിയില്‍നിന്ന് മത്സരം മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.
എന്നാല്‍ മനുഷ്യരുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല കളിയെന്ന് പാര്‍ലമെന്റ് അംഗം കൂടിയായ ഗൗതം ഗംഭീര്‍ പ്രതികരിച്ചിരുന്നു. ഇതൊന്നും ബി.സി.സി.ഐ മുഖവിലക്കെടുത്തിട്ടില്ല. ഇന്ത്യക്കു വേ@ണ്ടി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്നാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലുള്ളതിനാല്‍ സഞ്ജു ബാറ്റ്‌സ്മാനായി മാത്രമായിരിക്കും കളിക്കുകയെന്ന് ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ട@ര്‍ ശിവം ദുബെ ഇന്ത്യക്കു വേ@ണ്ടി ടി20യില്‍ അരങ്ങേറിയേക്കുമെന്നാണ് സൂചന.
തകര്‍പ്പന്‍ ബാറ്റ്‌സ്മാനും മികച്ച ബൗളറുമായ ദുബെയുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ് നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നതിനാല്‍ താരത്തെ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ദുബെയെക്കൂടാതെ ഓള്‍റൗണ്ട@ര്‍മാരായി സംഘത്തിലുള്ളത്.
ഇന്ത്യന്‍ പര്യടനത്തിനു തൊട്ടുമുമ്പ് ബംഗ്ലാദേശിനേറ്റ അപ്രതീക്ഷിത ഷോക്കായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ട@റും ക്യാപ്റ്റനുമായ ഷാകിബുല്‍ ഹസനേറ്റ വിലക്ക്. ഐ.സി.സിയുടെ വിലക്ക് നേരിട്ട ഷാകിബിന്റെ അഭാവം എങ്ങനെ മറികടക്കുകയെന്നതാവും ബംഗ്ലാദേശ് നേരിടുന്ന പ്രധാന വെല്ലുവിളി.
ഷാകിബിനെ നഷ്ടമായതോടെയാണ് ടീമിന്റെ ക്യാപ്റ്റനായി മഹ്മൂദുല്ലയെ നിയമിച്ചത്. വെടിക്കെട്ട് ഓപ്പണര്‍ തമീം ഇഖ്ബാല്‍ ഇല്ലെന്നതും ബംഗ്ലാദേശിന് ക്ഷീണമാവും. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ഇന്ത്യന്‍ പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
സാധ്യതാ ടീം
ഇന്ത്യ:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്.
ബംഗ്ലാദേശ്:
സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ്, അഫീഫ് ഹുസൈന്‍, മഹ്മൂദുല്ല (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മൊസാദെക് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അബു ഹൈദര്‍, മുസ്തഫിസുര്‍ റഹ്മാന്‍, സെയ്ഫുല്‍ ഇസ്‌ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."