ഗൃഹ കേന്ദ്രീകൃത ചികിത്സാ യാത്ര തുടങ്ങി
പൂച്ചാക്കല്‍: കിടപ്പു രോഗികളെ വീട്ടിലെത്തി ചികില്‍സയും, പരിചരണവും നല്കുന്ന ഗൃഹ കേന്ദ്രീകൃത ചികില്‍സയ്ക്കും, ഹോം കെയര്‍ യൂണിറ്റിന്റെയും ഏരിയാതല ഉദ്ഘാടനവും സമ്മേളനവും നടന്നു. ചേര്‍ത്തല ഏരിയായിലെ സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വീടുകളില്‍ അവശതയനുഭവിക്കുന്ന കിടപ്പു രോഗികര്‍ക്ക് സ്വാന്തന മേകുന്ന ചികില്‍സാ പദ്ധതിക്ക് ചേര്‍ത്തല ഏരിയായില്‍ തുടക്കമായത്.
വിവിധ പഞ്ചായത്തുകളിലും, ചേര്‍ത്തല മുന്‍സിപ്പാലിറ്റിയിലും ആരോഗ്യ സര്‍വ്വേ നടത്തി കണ്ടെത്തിയ നാന്നൂറ്റി എണ്‍പത്തിയാറ് കിടപ്പു രോഗികള്‍ക്കാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സാന്ത്വനം, പരിചരണം നല്‍കുന്നത്. ആദ്യദിനം ചേര്‍ത്തല ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടറന്മാരായ ഡോ: ജോസഫ് ജോസഫ്, ഡോ.ഡീവര്‍, നേഴ്സുമാരയ ലീല, പ്രിന്‍സി, ഏരിയാ കണ്‍വീനര്‍ കെ.പി പ്രതാപന് എന്നിവരുടെ നേതൃത്വത്തില്‍ പാണാവള്ളി പ്രദേശത്തെ ഇരുപത് കിടപ്പു രോഗികളെ വീട്ടിലെത്തി ചികില്‍സ നല്‍കും.
മറ്റു ദിവസങ്ങള്‍ ഡോ ഷാഹുല്‍, പി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിന് പ്രദേശങ്ങളിലുള്ളവര്‍ക്കും തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ ചികില്‍സ നല്‍കുന്നതിനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. പള്ളിപ്പുറം പഞ്ചായത്തിലെ പള്ളിച്ചന്തയില്‍ നിന്ന് ആരംഭിച്ച ആദ്യ ചികില്സായാത്രയുടെ ഫ്ളാഗ്ഓഫ് എ.എം ആരീഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.
ചെയര്മാന് കെ രാജപ്പന് നായര്‍ അദ്ധ്യക്ഷനായി. സ്നേഹതീരം ജില്ലാ കണ്‍വീനര്‍ പിഗാനകുമാര്, അഡ്വ: കെ പ്രസാദ്, എന്‍.ആര് ബാബുരാജ്, എ.എസ് സാബു, പി ഷാജിമോന്‍, കെ.എം സുകുമാരന്‍, ഒ.സി വക്കച്ചന്, എസ് ഗോപാലകൃഷണന്, വി.എന്‍ ബാബു, പി.എം പ്രവീണ്‍, കെ.പി ഗോപകുമാര്‍, എന്‍.ആര് രാജേഷ്, എം.വി മണികുട്ടന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."