HOME
DETAILS

തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്; മാവോയിസ്റ്റുകളുടെ ലഘുലേഖയില്‍ സി.പി.ഐക്ക് എതിരേയും വിമര്‍ശനം, വിപ്ലവകാരികളെ കൊന്നൊടുക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു

  
backup
November 04 2019 | 04:11 AM

maoist-letter-against-cpi-and-cpim788781-2

 

കാളികാവ്: സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളുന്നതില്‍ ഇടതുസര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.പി.ഐ (മാവോയിസ്റ്റ് ) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗി പ്രസ്താവനയില്‍ പറഞ്ഞു.
ജാതി ജന്മിത്വത്തിന്റെയും മുതലാളിത്ത ഉദ്യോഗസ്ഥന്‍മാരുടെ ചൂഷണത്തില്‍നിന്നും അടിമത്വത്തില്‍നിന്നും മോചിപ്പിക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്.
മൂന്നുവര്‍ഷത്തിനിടയില്‍ നിലമ്പൂര്‍ പടുക്കയിലും വയനാട് വൈത്തിരിയിലും അട്ടപ്പാടി മഞ്ചക്കട്ടിയിലും സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കെതിരേ നടത്തിയത് ആസൂത്രിത കൊലപാതകമാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
പ്രസ്താവന ലഘുലേഖയാക്കി വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തണ്ടര്‍ബോള്‍ട്ട് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരേ തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്. കൊലയാളികളായ ഉദ്യോഗസ്ഥരെയും മാര്‍ഗ നിര്‍ദേശം നല്‍കുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ തിരിച്ചടിക്കാന്‍ ജനകീയ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്.
അട്ടപ്പാടി മേലേ മഞ്ചക്കട്ടി വനത്തില്‍ വെടിയേറ്റ് മരിച്ച നാലുപേരും ഭവാനി ദളത്തിന്‍ കീഴിലെ ജനകീയ വിമോചന ഗറില്ലാ സേന (പി.എല്‍.ജി.എ) അംഗങ്ങളാണ്. മാവോയിസ്റ്റ് വേട്ടയുടെ കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെയാണ്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് സി.പി.എം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നതെന്നും ജോഗി കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സി.പി.ഐക്കെതിരേയും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നുണ്ട്.
ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്ന നയമാണ് സി.പി.ഐയുടേത്. മാവോയിസ്റ്റ് വേട്ട സര്‍ക്കാരിന്റെ നയമല്ലെങ്കില്‍ പിണറായി വിജയന്റെ വ്യക്തിപരമായ നയമാണോയെന്ന് വ്യക്തമാക്കാന്‍ സി.പി.ഐ തയാറാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാരിനെതിരേ ജനകീയ വികാരം ഇളക്കിവിടാനും ലക്ഷ്യമിടുന്നുണ്ട്.
ഏറ്റുമുട്ടല്‍ ആവര്‍ത്തിച്ചതോടെ മാവോയിസ്റ്റ് ഭീഷണി പൊലിസും ഭയക്കുന്നുണ്ട്. മലയോര മേഖലയിലെ പൊലിസുകാര്‍ തിരിച്ചടി സാധ്യത മുന്‍നിര്‍ത്തി വളരെ കരുതലോടെയാണ് നീങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago