മലവെള്ളപ്പാച്ചിലില്‍ റോഡ് തകര്‍ന്നു; താഴ്‌വാരത്തെ കുടുംബം അപകട ഭീഷണിയില്‍
കിളിമാനൂര്‍: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പാറകളും മണ്ണും കുത്തിയൊലിച്ച് പോയി. താഴ്‌വാരയിലുള്ള വീട്ടുകാര്‍ അപകട ഭീഷണിയില്‍. അത്യാധുനിക രീതിയില്‍ നിര്‍മിച്ച് ആറുമാസം മുന്‍പ് ഉദ്ഘാടനം ചെയ്ത മൊട്ടക്കുഴി കല്ലറ റോഡില്‍ കാങ്കിയാവിളയിലാണ് റോഡ് തകര്‍ന്നത്.
ഒരു വശത്ത് മലയും റോഡിന്റെ മറുഭാഗത്ത് 50 അടിയോളം താഴ്ചയുള്ള കൊക്കയുമാണുള്ളത്.ഒരു ഭാഗത്ത് പത്തു മീറ്ററോളവും മറ്റൊരു ഭാഗത്ത് അഞ്ചു മീറ്ററോളവും ഭാഗം റോഡ് മലവെള്ളപാച്ചിലില്‍ തകര്‍ന്നു.
200 മീറ്ററോളം ഭാഗം കല്ലും മണ്ണുമായി താഴ്‌വാരയിലേക്ക് ഒഴുകി പോയി. 11 കെ.വി.ലൈന്‍ പോസ്റ്റ് ഉള്‍പ്പെടെ തകര്‍ച്ചയുടെ നിഴലിലാണ്. ഇവിടെ താഴ്‌വാരയിലായുള്ള ചന്ദ്രശേഖരന്റെ തകരഷീറ്റുമേഞ്ഞ വീട് മഴ തുടര്‍ന്നാല്‍ തകരുന്ന അവസ്ഥയിലാണ്. ചന്ദ്രശേഖരന്‍ വെള്ളറട സ്വദേശിയാണ്. ഭാര്യ മീനാകുമാരിയും വിദ്യാര്‍ഥികളായ മക്കള്‍ അഞ്ജന, അനൂപ് എന്നിവരുമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. റോഡില്‍ നിന്നും 50 അടിയോളം താഴ്ചയിലായാണ് വീട് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."