HOME
DETAILS

കെ.എ.എസിന് തയാറെടുക്കാം

  
backup
November 04 2019 | 09:11 AM

kas-exam-complete-information-788903-2eeee-kas

 

നിയമന രീതി

ത്ത ഒന്ന്: (കാറ്റഗറി നമ്പര്‍: 186 / 2019) നേരിട്ടുള്ള നിയമനം.
ത്ത രണ്ട് (കാറ്റഗറി നമ്പര്‍: 187 / 2019) കേരള സര്‍ക്കാര്‍ സര്‍വിസിലെ വിവിധ വകുപ്പുകളിലെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള അല്ലെങ്കില്‍ സ്ഥിരാംഗങ്ങളായ ജീവനക്കാരില്‍ നിന്നു നേരിട്ടുള്ള നിയമനം.
ത്ത മൂന്ന് (കാറ്റഗറി നമ്പര്‍: 188/2019) കേരള അഡ്മിനിട്രേറ്റീവ് സര്‍വിസ് വിശേഷാല്‍ ചട്ടം 2018ല്‍ ഷെഡ്യൂള്‍ ഒന്നില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് തസ്തികയിലോ, അല്ലെങ്കില്‍ അതിനു മുകളിലോ ഉദ്യോഗം വഹിക്കുന്നവരോ ഷെഡ്യൂള്‍ ഒന്നില്‍ പരാമര്‍ശിച്ചിട്ടുള്ള പൊതു കാറ്റഗറികളിലെ തത്തുല്യ തസ്തികകളില്‍ ഉദ്യോഗം വഹിക്കുന്നവരോ ആയ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം.
ത്ത ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമുരെ.ഴീ്.ശി വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷ അയക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം. അപേക്ഷ ഫീസ് ഇല്ല.
ത്ത രജിസ്‌ട്രേഷന്‍ കാര്‍ഡിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പാസ്‌വേര്‍ഡ് രഹസ്യമായിരിക്കണം. വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ.


യോഗ്യത


ത്ത സ്ട്രീം 1: കേരള സര്‍ക്കാര്‍ സ്ഥാപിത സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള സര്‍വകലാശാലകള്‍ അല്ലെങ്കില്‍ യു.ജി.സി അംഗീകൃത സര്‍വകലാശാലകള്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിട്ടുള്ള പ്രഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലര്‍ ബിരുദം.
ത്ത സ്ട്രീം 2: കേരള സര്‍ക്കാര്‍ സ്ഥാപിത സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള സര്‍വകലാശാലകള്‍ അല്ലെങ്കില്‍ യു.ജി.സി അംഗീകൃത സര്‍വകലാശാലകള്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലര്‍ ബിരുദം.
കേരള സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പില്‍ ഫുള്‍ മെമ്പര്‍ അല്ലെങ്കില്‍ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കണം. കൂടാതെ കെ.എസ് വിശേഷാല്‍ ചട്ടം ഷെഡ്യൂള്‍ ഒന്നില്‍ പ്രതിപാദിക്കുന്ന വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് ഓഫീസര്‍ അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും ആയിരിക്കരുത്.
സര്‍ക്കാര്‍ സര്‍വീസിലെ ഏതെങ്കിലും കേഡറില്‍ കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍ ചട്ടം 10(എ) നിഷ്‌കര്‍ഷിച്ചിട്ടുള്ളത് പ്രകാരം സേവനം റഗുലര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര സര്‍വീസിലെ ഒരു സൂപ്പര്‍ ന്യൂമറി തസ്തികയില്‍ രണ്ടുവര്‍ഷം കുറയാത്ത കാലയളവില്‍ സേവനമനുഷ്ഠിച്ചിരിക്കണം. ഗുരുതരമായ ശിക്ഷ ചുമത്തപ്പെട്ട അല്ലെങ്കില്‍ ഗുരുതരമായ ശിക്ഷയോ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരും ആയിരിക്കരുത്.
ത്ത സ്ട്രീം3: കേരള സര്‍ക്കാര്‍ സ്ഥാപിത സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള സര്‍വകലാശാലകള്‍ അല്ലെങ്കില്‍ യു.ജി.സി അംഗീകൃത സര്‍വകലാശാലകള്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബാച്ചിലര്‍ ബിരുദം.
ത്ത കേന്ദ്ര സര്‍വീസിലെ ഏതെങ്കിലും കേഡറില്‍ തൃപ്തികരമായി പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം ഭരണപരമായ കാലതാമസം പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍ ഗുരുതരമായ ശിക്ഷ ചുമത്തപ്പെട്ട അല്ലെങ്കില്‍ അവര്‍ ഗുരുതരമായ ശിക്ഷയോ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരുടെ അല്ലാത്തപക്ഷം ഈ ഉദ്യോഗസ്ഥന്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരാണ്.
പ്രായപരിധി
ത്ത സ്ട്രീം 1: (21 - 32 വയസ് ) ഉദ്യോഗാര്‍ഥികള്‍ 02.01.1987 നും 01.01.1998നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
ത്ത സ്ട്രീം 2: (21 40) ഉദ്യോഗാര്‍ഥികള്‍ 02.01.1979 നും 01.01.1998നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ) എന്നാല്‍ വയസിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേല്‍ തീയതികള്‍ക്ക് മാറ്റം അനുവദനീയമാണ്.
വയസിളവ് സംബന്ധിച്ച പൊതുവ്യവസ്ഥകള്‍ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലിലെ ബന്ധപ്പെട്ട ലിങ്ക് പരിശോധിച്ച് ബാധകമായവ പാലിക്കേണ്ടതാണ്.
ത്തസ്ട്രീം 3: സ്ട്രീം മൂന്നിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 01.01.2019ല്‍ 50 വയസ് തികയാന്‍ പാടില്ല.
എന്നാല്‍, പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷവും മറ്റു പിന്നോക്ക വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കും.
ത്തപട്ടികജാതിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രായപരിധിയിലുള്ള ആനുകൂല്യം, പ്രായപൂര്‍ത്തിയായതിനു ശേഷം പട്ടികജാതിയില്‍ നിന്നും ഏത് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും ലഭിക്കും. പട്ടികവര്‍ഗകാര്‍ക്ക് മതപരിവര്‍ത്തനം കൊണ്ട് ഈ ആനുകൂല്യം ഒരിക്കലും നഷ്ടപ്പെടില്ല.
ത്ത കാഴ്ച,കേള്‍വി, സംസാരം, സംബന്ധിച്ച് ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ പരമാവധി 15 വര്‍ഷം വരെയും അസ്ഥിസംബന്ധമായ ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ പരമാവധി 10 വര്‍ഷം വരെ ഇളവ് അനുവദിക്കും.
ത്ത വിമുക്തഭടന്‍മാര്‍ക്കു പരമാവധി പ്രായപരിധിയിലെ പ്രതിരോധ സേനയിലെ സേവനത്തിനു തുല്യമായ കാലത്തോളവും പിരിഞ്ഞു പോയ ശേഷം തൊഴില്‍ ഇല്ലാതെ നിന്ന സമയത്തെ പരമാവധി അഞ്ചുവര്‍ഷത്തോളവും ഇളവു ലഭിക്കും.
ത്തവിധവകള്‍ക്കു പരമാവധി പ്രായത്തേക്കാള്‍ അഞ്ചുവര്‍ഷം കൂടി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും.


ഇതാ സിലബസ്; ആവര്‍ത്തിച്ച്
പഠിക്കുക, വിജയം ഉറപ്പ്


പ്രാഥമിക പരീക്ഷയായ സ്‌ക്രീനിങ് ടെസ്റ്റ് (ഒ.എം.ആര്‍) 200 മാര്‍ക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ 100 മാര്‍ക്കിന്റെ ജനറല്‍ സ്റ്റഡീസ് പേപ്പര്‍. രണ്ടാം ഭാഗത്തില്‍ 50 മാര്‍ക്കിന്റെ ഭാഷാവിഭാഗം, 30 മാര്‍ക്കിന്റെ മലയാള നൈപുണ്യം, 20 മാര്‍ക്കിന്റെ ഇംഗ്ലിഷ് നൈപുണ്യം എന്നിങ്ങനെ 3 പേപ്പറുകള്‍.
പ്രാഥമിക പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന നിശ്ചിത എണ്ണം പേരെ സംവരണം കൂടി പരിഗണിച്ച് തിരഞ്ഞെടുത്തു പട്ടികയുണ്ടാക്കും. ഇവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ അപ്‌ലോഡ് ചെയ്യണം.
3 വിഭാഗങ്ങള്‍ക്കുമായി പ്രാഥമിക പരീക്ഷ നടത്തി 3 കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 3 ചുരുക്കപ്പട്ടിക തയാറാക്കും. തുടര്‍ന്നാണു മുഖ്യപരീക്ഷ.
100 മാര്‍ക്കിന്റെ 3 വിവരണാത്മക പേപ്പറുകളാണു മുഖ്യപരീക്ഷയിലുള്ളത്. ദൈര്‍ഘ്യം 2 മണിക്കൂര്‍ വീതം. ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലിഷിലായിരിക്കും ചോദ്യങ്ങള്‍. ഉത്തരം ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം.

ഒന്നാം പേപ്പര്‍ -
ജനറല്‍ സ്റ്റഡീസ്


പ്രാചീന, മധ്യകാലഘട്ടങ്ങളിലെ സംസ്‌കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹിക, സാമ്പത്തിക, മതപരമായ സാഹചര്യങ്ങള്‍, മുന്നേറ്റങ്ങള്‍.
ത്ത ആധുനിക കാലഘട്ടം: 18ാം നൂറ്റാണ്ട് മുതലുള്ള ആധുനിക കാലഘട്ടത്തിലെ ഇന്ത്യാ ചരിത്രം, പ്രധാന സംഭവങ്ങള്‍, വ്യക്തികള്‍, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹിക, മത പരിഷ്‌കരണങ്ങള്‍, സ്വതന്ത്ര ഇന്ത്യയും അയല്‍രാജ്യങ്ങളും.
ത്ത കേരള ചരിത്രം: സ്വാതന്ത്ര്യത്തിനു മുന്‍പുള്ള സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റങ്ങള്‍, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും രൂപീകരണം, കേരള സര്‍ക്കാരുകള്‍, നിയമനിര്‍മ്മാണങ്ങള്‍, നയങ്ങള്‍.
ത്ത 18ാം നൂറ്റാണ്ട് മുതലുള്ള ലോകചരിത്രം: വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങള്‍, രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കല്‍, കോളനിവല്‍കരണം, ആഗോളവല്‍കരണം, കമ്മ്യൂണിസം, മുതലാളിത്തം, സോഷ്യലിസം എന്നിവ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം.
ത്ത കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം: സാഹിത്യം, കലാരൂപങ്ങള്‍, ശില്‍പ്പകല, വാസ്തുവിദ്യ. ആദിവാസി സംസ്‌കാരം, തീര്‍ഥാടനം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നാടോടി സംസ്‌കാരം, സിനിമ, നാടകം. മലയാള സാഹിത്യത്തിന്റെ ചരിത്രവും മുന്നേറ്റവും.
ത്ത ഇന്ത്യന്‍ ഭരണഘടന, രാഷ്ട്രീയം, ഭരണകാര്യങ്ങള്‍, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍: പാലര്‍ലമെന്റ്, നിയമസഭകള്‍, ഫെഡറല്‍ സംവിധാനം, ഭരണഘടനാ സ്ഥാപനങ്ങള്‍, പഞ്ചായത്ത്‌രാജ്, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്.
ത്ത വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവര്‍ഗ കമ്മിഷനുകള്‍, ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകള്‍, ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനം. അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളും, പൊതുതാല്‍പര്യ ഹരജികള്‍, ലാന്‍ഡ് റവന്യൂ നിയമങ്ങള്‍, മൗലിക അവകാശങ്ങള്‍, കടമകള്‍.
ത്ത മെന്റല്‍ എബിലിറ്റി ആന്‍ഡ് സിമ്പിള്‍ അരിത്തമെറ്റിക്: നമ്പര്‍ സീരീസ് കോഡിങ്.
ത്ത ജിയോഗ്രഫി: സൗരയൂഥം, ഭൂമിയുടെ കറക്കം, ഭൂമിയുടെ ആന്തരിക ഘടന, ഭൗമഘടന, കാലാവസ്ഥ, സമുദ്രങ്ങള്‍, ജലദുരന്തങ്ങള്‍, ഫിസിക്കല്‍ സോഷ്യല്‍ എക്കണോമിക് ജിയോഗ്രഫി, സുനാമി, അഗ്‌നിപര്‍വതങ്ങള്‍, ഭൂചലനം, മണ്ണിടിച്ചില്‍, പ്രളയം.

രണ്ടാം പേപ്പര്‍


ത്ത ഇക്കണോമി ആന്‍ഡ് പ്ലാനിങ്: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, നീതിആയോഗ്, പ്രതിശീര്‍ഷ വരുമാനം, പഞ്ചവത്സരപദ്ധതികള്‍.
ത്ത ഇന്ത്യയിലെ കാര്‍ഷിക രംഗം, ഭൂപരിഷ്‌കരണം, ഭക്ഷ്യസുരക്ഷ, ജലസേചനം, ഹരിതവിപ്ലവം, ജൈവകൃഷി.
ത്ത വ്യാവസായിക നയം: പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, വിദേശനിക്ഷേപ നയം, ഇകോമേഴ്‌സ്, ഉദാരവല്‍കരണം.
ത്ത ജലവിതരണം, സാനിട്ടേഷന്‍, ഊര്‍ജ്ജം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, റെയില്‍വേ, ടെലികമ്മ്യൂണിക്കേഷന്‍, അണക്കെട്ടുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, സാമൂഹ്യാഘാത പഠനങ്ങള്‍, സാക്ഷരത, തൊഴിലില്ലായ്മ, ഗ്രാമീണ തൊഴില്‍ നയങ്ങള്‍, നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ്.
ത്ത പബ്ലിക് ഫിനാന്‍സ്, നികുതി, ബഡ്ജറ്റിംഗ്, ജി.എസ്.ടി, സ്റ്റോക് എക്‌സ്‌ചേഞ്ച്, ഓഹരിവിപണി.
ത്ത കേരളത്തിന്റെ സാമ്പത്തിക അവലോകനം, കൃഷി, വ്യവസായ, സേവന രംഗങ്ങളിലെ പ്രശ്‌നങ്ങള്‍, ഐ.ടി, പ്രവാസികളും വിദേശനിക്ഷേപവും.
ത്ത കേരള മോഡല്‍ വികസനം: ഭൂപരിഷ്‌കരണം, സാമൂഹ്യസുരക്ഷ, അധികാര വികേന്ദ്രീകരണം, ഭവനിര്‍മ്മാണം, ടൂറിസം, വനിതാശാക്തീകരണം, ദുരന്തനിവാരണം, ആസൂത്രണ ബോര്‍ഡ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്‍.
ത്ത സയന്‍സ് ആന്‍ഡ് ടെക്‌നോളജി: ദേശീയ നയങ്ങള്‍, മനുഷ്യശരീരം, പൊതുജനാരോഗ്യവും കമ്മ്യൂണിറ്റി മെഡിസിനും, ഭക്ഷണം, ആരോഗ്യസുരക്ഷ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ഇഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്.
ത്ത ബഹിരാകാശ ശാസ്ത്രം: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍, ഐ.എസ്.ആര്‍.ഒ, വിവിധ ഉപഗ്രഹ പദ്ധതികള്‍, ഡി.ആര്‍.ഡി.ഒ, ഊര്‍ജ്ജം, ആണവോര്‍ജ്ജ നയം.
ത്ത പരിസ്ഥിതി ശാസ്ത്രം: പരിസ്ഥിതി സംരക്ഷണം, ദേശീയ, അന്തര്‍ദേശീയ നയങ്ങള്‍, ജൈവവൈവിധ്യം, പശ്ചിമഘട്ടം, ഇന്ത്യയിലെ വനങ്ങളും വനസംരക്ഷണവും, മലിനീകരണം, കാര്‍ബണ്‍ വികിരണം, കാലാവസ്ഥാ വ്യതിയാനം, ബയോടെക്‌നോളജി, ഗ്രീന്‍ ടെക്‌നോളജി, നാനോ ടെക്‌നോളജി.
ത്ത ഇംഗ്ലീഷ് പ്രാവീണ്യം, മലയാളം പ്രാവീണ്യം: പദശുദ്ധി, വാക്യശുദ്ധി, ശൈലികള്‍, വാക്യം ചേര്‍ത്തെഴുത്ത്, ഭരണഘടനയെ ആധാരമാക്കി 15ചോദ്യങ്ങള്‍, ഔദ്യോഗിക ഭാഷാ പദാവലി വിപുലനം, സംഗ്രഹം.
ത്ത ഓപ്ഷന്‍ നല്‍കുന്നവര്‍ക്ക് കന്നഡ, തമിഴ് ഭാഷാ പ്രാവീണ്യത്തിലും ചോദ്യങ്ങളുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago