കേരളത്തിന്റെ വികസനത്തില്‍ ഇടതു പങ്ക് നിസ്സാരം: അഡ്വ: ഫൈസല്‍ ബാബു
ദോഹ. വികസനത്തിന്റെ കേരള മാതൃക തങ്ങളുടേതാണെന്ന ഇടത് അവകാശവാദം വസ്തുതകളെ നമസ്‌കരിക്കലാണ് എന്നും മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ എന്ത് കൊണ്ട് അത്തരം വികസന മാതൃക നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്നത് ഈ അവകാശ വാദം പൊള്ളയാണെന്നതിന് തെളിവാണ് എന്നും മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വക്കറ്റ് ഫൈസല്‍ ബാബു പറഞ്ഞു
ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി കേരള പിറവി ദിനത്തില്‍ സംഘടിപ്പിച്ച *അവേകനിംഗ്* പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരു ഏകാധിപതിയും ആത്യന്തികമായി വിജയിച്ചിട്ടില്ല എന്നത് ചരിത്രം പഠിച്ചവര്‍ക്ക് മനസ്സിലാകുമെന്നും, കെട്ടുകഥകള്‍ ചരിത്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട് പക്ഷേ സത്യത്തിന് മുന്നില്‍ അതൊക്കെ പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ജലീല്‍ പള്ളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഖത്തര്‍ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ സി അബ്ദുറഹ്മാന്‍ , ജില്ലാ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് ഈസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ പരിപാടികളില്‍ മണ്ഡലം കമ്മിറ്റിയെ പ്രധിനിതീകരിച്ച് പങ്കെടുത്ത പി. ടി ഫിറോസ്, ഫുട്ബാള്‍ ടീമിന് വേണ്ടി ആര്‍ പി ഹാരിസ് , എന്നിവര്‍ക്കും പ്രളയ സമയത്ത് സജീവ ഇടപെടലുകള്‍ നടത്തിയ സാദിഖ് പുളിക്കല്‍ എന്നിവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ഫൈസല്‍ ബാബു, സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അലി എന്നിവര്‍ നല്‍കി.
ഫൈസല്‍ ബാബു, പി കെ സി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി , കെഎംസിസി കായിക വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് എന്നിവര്‍ നല്‍കി.
സംസ്ഥാന ജില്ലാ ഭാരവാഹികളായ മുസ്തഫ ഹാജി വണ്ടൂര്‍, ഇസ്മായീല്‍ പൂഴിക്കല്‍, അക്ബര്‍ മങ്കട, അലി മൊറയൂര്‍,റഫീഖ് കൊട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീര്‍ വാഴക്കാട് സ്വാഗതവും ട്രഷറര്‍ യാക്കൂബ് ചീക്കോട് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."