കടലാടിപ്പാറ ഖനനം: അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ആശാപുര കമ്പനിക്കു നല്‍കിയ ഖനനാനുമതി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. സര്‍വകക്ഷി ജനകീയ സമിതിയാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. പാരിസ്ഥിതികാഘാത പഠനത്തിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണു സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. വിശദമായ പരിശോധനയ്ക്കു ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സംഘത്തിന് ഉറപ്പു നല്‍കി. പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടത്.
പഞ്ചായത്തു പ്രസിഡന്റ് എ. വിധുബാല, ടി.കെ രവി, കെ.കെ നാരായണന്‍, അഡ്വ.കെ. രാജഗോപാല്‍, ഒ.എം ബാലകൃഷ്ണന്‍, ബാബു ചേമ്പേന, എന്‍. പുഷ്പരാജന്‍, എം. ഷഫീഖ്, യു.വി മുഹമ്മദ് കുഞ്ഞി എന്നിവരാണ് സംഘ ത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."