HOME
DETAILS

സ്വാതന്ത്ര്യം വേണോ, ജയിലിലേക്ക് സ്വാഗതം

  
backup
November 23 2018 | 23:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8b-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2

സിയൂള്‍: മനുഷ്യര്‍ പൊതുവെ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ് ജയിലുകള്‍. എന്നാല്‍, വിശാലമായ ജീവിത ചുറ്റുപാടുകളില്‍നിന്ന് ജയിലുകളുടെ മതില്‍കെട്ടുകള്‍ക്കുള്ളിലേക്കു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്, ദക്ഷിണ കൊറിയയില്‍. നിത്യജീവിതത്തില്‍ ജോലിസ്ഥലവും അക്കാദമികരംഗവുമെല്ലാം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തില്‍നിന്നു രക്ഷതേടിയാണ് ദ.കൊറിയക്കാര്‍ ജയിലുകളില്‍ അഭയം തേടിയത്. അതും മണിക്കൂറിന് ഇരുന്നൂറിലേറെ രൂപയും നല്‍കി.
ജോലിഭാരം കാരണമുള്ള മാനസിക സംഘര്‍ഷങ്ങളില്‍നിന്ന് മോചനം വാഗ്ദാനം ചെയ്ത് ദ.കൊറിയയില്‍ കൃത്രിമ ജയിലുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രാജ്യത്തെ വടക്കന്‍ പ്രവിശ്യയായ ഹോങ്ചിയോനിലെ 'പ്രിസണ്‍ ഇന്‍സൈഡ് മി' എന്ന പേരില്‍ 2013ല്‍ ആരംഭിച്ച ജയില്‍ അത്തരത്തിലൊന്നാണ്. 2,000ത്തോളം പേരാണ് ഇതുവരെ ജയില്‍ തരുന്ന 'സ്വാതന്ത്ര്യം' തേടി ഇവിടെയെത്തിയത്.
ഒരു ദിവസത്തിന് 90 ഡോളര്‍ (ഏകദേശം 6,350 രൂപ) ആണ് 'ജയിലി'ല്‍ കഴിയാനുള്ള ഫീ. ഇവിടത്തെ നിയമങ്ങള്‍ സാധാരണ ജയിലുകളെക്കാളും കര്‍ക്കശമാണെന്നതാണ് ഏറെ കൗതുകം. 'സഹതടവുകാരോട് ' സംസാരം പാടില്ല. മൊബൈല്‍ ഫോണോ വാച്ചോ ഘടികാരമോ ഒന്നും ഉപയോഗിച്ചുകൂടാ. നീല നിറത്തിലുള്ള ഒരു വസ്ത്രമാണ് യൂനിഫോം. ഒരു യോഗപ്പായ, ചായ കുടിക്കാന്‍ കപ്പ്, ഒരു പെന്‍, ഒരു നോട്ട് ബുക്ക്... ഇത്രയും കൈയില്‍ ലഭിക്കും. ഉറക്കം നിലത്ത്.
പ്രാഥമിക ആവശ്യങ്ങള്‍ക്ക് റൂമിനകത്തു തന്നെ സൗകര്യമുണ്ട്. എന്നാല്‍, ഒന്നു മുഖം നോക്കണമെന്നു വിചാരിച്ചാല്‍ നടപ്പില്ല, കണ്ണാടി നിരോധിതം. മധുരക്കിഴങ്ങ് പുഴുങ്ങിയത്, കഞ്ഞി, പഴം ഇതൊക്കെയാണ് ജയില്‍ മെനു. എന്നാല്‍, ഇത്രയൊക്കെയായിട്ടും 'ജയില്‍ജീവിതം' കഴിഞ്ഞു പുറത്തിറങ്ങിയവര്‍ പറയുന്നത്, ഇതൊരു ജയിലല്ലെന്നും തങ്ങള്‍ തിരിച്ചുപോകുന്ന ഇടങ്ങളാണ് യഥാര്‍ഥ തടവറയെന്നുമാണ്.
ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ തൊഴില്‍ സമയമുള്ള മൂന്നാമത്തെ രാജ്യമാണ് ദ.കൊറിയ. 2017ല്‍ ശരാശരി 2,024 മണിക്കൂറാണ് ദ.കൊറിയക്കാര്‍ ജോലി ചെയ്തത്. മെക്‌സിക്കോയ്ക്കും കോസ്റ്റാറിക്കയ്ക്കും പിറകിലാണ് കൊറിയയുടെ സ്ഥാനം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കോണമിക്ക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ഒ.ഇ.സി.ഡി) 36 അംഗരാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago