HOME
DETAILS

തെരച്ചില്‍വിവരം സ്വന്തം താല്‍പര്യം അനുസരിച്ച്; ഗൂഗിളിന് 242 കോടി യൂറോ പിഴ

  
backup
June 27 2017 | 20:06 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82

ബ്രസല്‍സ്: സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി തെരച്ചില്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഗൂഗിളിനെതിരേ യൂറോപ്യന്‍ കമ്മിഷന്‍ 2.42 ബില്യന്‍ യൂറോ (2.7 ബില്യന്‍ ഡോളര്‍) പിഴ ചുമത്തി. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഇതാദ്യമായാണ് ഇത്തരത്തില്‍ പിഴ ചുമത്തപ്പെടുന്നത്.
കമ്പനിയുടെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി അത്തരം സൈറ്റുകളുടെ വിവരങ്ങളാണ് സെര്‍ച്ച് എന്‍ജിന്‍ നല്‍കിയതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പറഞ്ഞു. ഇത്തരം നടപടികളില്‍ നിന്ന് ഗൂഗിള്‍ 90 ദിവസത്തിനകം പിന്തിരിയണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു. സെര്‍ച്ച് എന്‍ജിനായ കമ്പനി അവരുടെ അധികാരം ദുരുപയോഗപ്പെടുത്തി സ്വന്തം താല്‍പര്യപ്രകാരം ആളുകളെ സ്വാധീനിക്കുകയായിരുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗൂഗിള്‍.
നടപടിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നതിനും മറ്റും ആളുകള്‍ തെരച്ചില്‍ നടത്തുമ്പോഴാണ് കമ്പനിക്ക് താല്‍പര്യമുള്ളവരുടെ വിവരം മാത്രം പ്രദര്‍ശിപ്പിക്കുന്നത്.
കമ്പനി അക്ഷരമാല ക്രമത്തില്‍ സൈറ്റ് വിലാസം നല്‍കുന്നില്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ പറഞ്ഞു. ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം 1.4 കോടി ഡോളറിന്റെ വരുമാനമാണ് ഗൂഗിള്‍ ഉണ്ടാക്കുന്നത്.ഷോപ്പിങ് തെരച്ചിലിനു വേണ്ടി ഏതുവിധത്തിലുള്ള മാറ്റം വരുത്താമെന്ന് ഗൂഗിളിന് തീരുമാനിക്കാം.
യൂറോപ്യന്‍ യൂനിയന്റെ വിശ്വാസഹത്യാ ചട്ട പ്രകാരം ഗൂഗിള്‍ ചെയ്തത് നിയമവിരുദ്ധ നടപടിയാണെന്ന് യൂറോപ്യന്‍ യൂനിയന്‍സ് കോംപെറ്റീഷന്‍ കമ്മിഷനര്‍ മാര്‍ഗറെത് വെസ്താഗര്‍ പറഞ്ഞു. ഷോപ്പിങ് സൈറ്റുകള്‍ തെരയുമ്പോള്‍ ഗൂഗിള്‍ ആമസോണിനും ഇ-ബേക്കുമാണ് മുന്‍തൂക്കം നല്‍കുന്നത്.
എന്നാല്‍ എത്രയും പെട്ടെന്നും എളുപ്പത്തില്‍ തെരച്ചില്‍ വിവരങ്ങള്‍ നല്‍കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഉത്തരവിനോട് പ്രതികരിക്കവെ ഗൂഗിള്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പരസ്യക്കാരുടെ താല്‍പര്യവും തെരച്ചില്‍ വിവരം നല്‍കുന്നതില്‍ മുന്‍തൂക്കം നല്‍കാനുണ്ടെന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപാരം കൂട്ടാനാണ് അവര്‍ പരസ്യം നല്‍കുന്നതെന്നും പ്രസ്താവന പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago