HOME
DETAILS
MAL
രാജിയൊഴികെ പ്രതിപക്ഷ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഇമ്രാന്ഖാന്
backup
November 05 2019 | 19:11 PM
ഇസ്ലാമാബാദ്: മൗലാനാ ഫസലുര്‍റഹ്മാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ ആസാദി മാര്‍ച്ചിന്റെ ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നും എന്നാല്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്.
2018ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്ഖാന് വഞ്ചനയിലൂടെ അധികാരത്തിലെത്തുകയായിരുന്നുവെന്നാണ് ഫസലുറഹ്മാന് പറയുന്നത്.
സൈന്യത്തിന്റെ മേല്‍നോട്ടമില്ലാതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.
തലസ്ഥാനത്ത് നടത്തുന്ന കുത്തിയിരിപ്പു സമരം പിന്‍വലിച്ചാല്‍ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."