ഡല്‍ഹിയില്‍ മലിനീകരണ തോത് കുറയുന്നു, മാസ്ക് ധരിച്ച് വിദ്യാര്‍ഥികള്‍ തിരികെ സ്കുളിലേക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതി ശാന്തമാകുന്നു. ബുധനാഴ്ചയോടെ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് ബുധനാഴ്ച 241 രേഖപ്പെടുത്തി.
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡല്‍ഹി നഗരം പതിയെ പൂര്‍വസ്ഥിതി പ്രാപിക്കുകയാണ്. സ്ഥിതി ഗതികള്‍ മോശമായതിനെത്തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ സ്കൂളുകള്‍ ഇന്ന് തുറന്നു. മുന്‍കരുതലായി മാസ്ക് ധരിച്ചാണ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയത്.
ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസര പ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ മോശമായ അവസ്ഥയിലൂടെയാണ് ഇത്തവണ ഡല്‍ഹി നഗരം കടന്നുപോയത്. മലിനീകരണ തോത് 494വരെയായി ഉയര്‍ന്നിരുന്നു.
കാറ്റിന്റെ വേഗത കുറയുന്നതിന് അനുസരിച്ച് അന്തരീക്ഷ മലിനീകരണത്തില്‍ വ്യതിയാനം സംഭവിക്കുമെന്ന് മലിനീകരണ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 2025 ആയിരുന്നു. എന്നാല്‍ ബുധനാഴ്ച മണിക്കൂറില്‍ 810 ആയി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."