HOME
DETAILS

പ്രതിപക്ഷത്തിരിക്കും, ശിവസേനയുമായി സഖ്യത്തിനില്ലെന്ന് ശരത് പവാര്‍

  
backup
November 06, 2019 | 9:08 AM

sharat-pawar-statement-06-11-2019

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സര്‍ക്കാര്‍  രൂപവല്‍കരണം പ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യത്തിനില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി.ശിവസേനയുമായി സഖ്യത്തിലേര്‍പ്പെട്ട് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിയില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും പവാര്‍ പറഞ്ഞു.

നാലു വര്‍ഷം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായ തനിക്ക് വീണ്ടും പദവിയിലെത്താന്‍ താല്‍പര്യമില്ല. എന്‍.സി.പിക്കാണ് ഭൂരിപക്ഷം ലഭിച്ചതെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാകിയേനെ എന്ന് മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം. ജനവിധി അവര്‍ക്കനുകൂലമായിരുന്നു. 25 വര്‍ഷമായി ഇരുപാര്‍ട്ടികളും സഖ്യം തുടരുകയാണ്. അതിനാല്‍ ജനവിധി മാനിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ ഇരുപാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ തര്‍ക്കത്തില്‍ പ്രത്യക്ഷമായി ഇടപെടാതിരുന്ന അമിത് ഷായെയും വാര്‍ത്താ സമ്മേളനത്തിനിടെ പവാര്‍ വിമര്‍ശിച്ചു. ബി.ജെ.പിക്ക് മതിയായ സീറ്റുകള്‍ ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ പോലും സര്‍ക്കാറുണ്ടാക്കുന്നതില്‍ പേരുകേട്ട വ്യക്തിയാണ് അമിത് ഷാ. മഹാരാഷ്ട്രയും അദ്ദേഹത്തിന്റെ വൈദഗ്ധ്യം കാണാന്‍ പോകുന്നേയുള്ളൂയെന്ന് പവാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  5 days ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  5 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  5 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  5 days ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  6 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  6 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  6 days ago