HOME
DETAILS

പാപ്പി ബോട്ടില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; മറ്റൊരു ദുരന്തത്തിന് കാതോര്‍ത്ത് ഫോര്‍ട്ട്‌കൊച്ചി

  
backup
June 28, 2017 | 6:33 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ഫെറിയില്‍ സര്‍വീസ് നടത്തുന്ന പാപ്പി ബോട്ടില്‍ അപകടത്തോടൊപ്പം അപാകതകളും തുടര്‍ക്കഥയായി മാറുന്നു. അടുത്തടുത്ത രണ്ട് ദിവസങ്ങളിലായിയുണ്ടായ അപകടം ഫോര്‍ട്ട്‌കൊച്ചി നിവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അപകടത്തില്‍ ആളപായമോ പരുക്കുകളോയില്ലെങ്കിലും ഒന്നര വര്‍ഷം മുമ്പുണ്ടായ ദുരന്തത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ലാത്തതിനാല്‍ കൊച്ചിക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് വലിയ ഭീതിയാണുണ്ടാക്കുന്നത്.


കഴിഞ്ഞ ഞായറാഴ്ചയാണ് നിയന്ത്രണം വിട്ട പാപ്പി ബോട്ട് ജങ്കാറില്‍ ഇടിച്ചത്. ജങ്കാര്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടത് കൊണ്ട് വലിയ അപകടം ഒഴിവായി. ഞായറാഴ്ച വൈകിട്ടാണ് ഈ അപകടം നടന്നതെങ്കില്‍ തിങ്കളാഴ്ച രാവിലെ ആദ്യ സര്‍വീസില്‍ തന്നെ നിയന്ത്രണം വിട്ട ബോട്ട് അഴിമുഖത്ത് ഒഴുകി നടക്കുന്ന അവസ്ഥയായി. രാവിലെ ആറിന് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വൈപ്പിന്‍ ജെട്ടിയുടെ പത്തടി അകലെ വെച്ച് എഞ്ചിന്‍ തകരാറിലാകുകയായിരുന്നു.


ആദ്യ സര്‍വീസ് ആയതിനാലും അവധി ദിനമായതിനാലും യാത്രക്കാര്‍ കുറവായിരുന്നു. വൈപ്പിന്‍ ജെട്ടിയോടടുത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലേക്ക് പാപ്പി ബോട്ടിലെ ജീവനക്കാര്‍ റോപ്പ് എറിഞ്ഞ് കൊടുക്കുകയും മത്സ്യബന്ധന തൊഴിലാളികള്‍ വലിച്ച് അടുപ്പിക്കുകയുമായിരുന്നു.


അഴിമുഖത്ത് കൂടി സര്‍വീസ് നടത്തുന്ന യാത്രാ ബോട്ട് ഇത്തരത്തില്‍ അശ്രദ്ധമായി സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും നഗരസഭ കാണിക്കുന്ന വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നേരത്തേ രണ്ട് തവണ ലൈസന്‍സ് ഇല്ലായെന്ന കാരണത്താല്‍ പാപ്പി ബോട്ടിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യത്ത് സംഭവത്തിന് ശേഷം വീണ്ടും പൊലിസ് നടപടിയുണ്ടായിട്ടും നഗരസഭ ഇക്കാര്യത്തില്‍ ഉദാസീനത് പുലര്‍ത്തുകയായിരുന്നു. ഇത്തരത്തില്‍ പരിചയ സമ്പന്നരല്ലാത്തവര്‍ ഓടിക്കുന്നതാകാം തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.


ആലപ്പുഴയിലെ കൈനകരിയില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപ മാറ്റം വരുത്തിയാണ് ഫോര്‍ട്ട്‌കൊച്ചിയിലെത്തിച്ചത്. അഴിമുഖത്ത് സര്‍വീസ് നടത്താവുന്ന രീതിയിലല്ല ഈ ബോട്ടിന്റെ രൂപകല്‍പനയെങ്കിലും യാത്രാ ദുരിതം പരിഹരിക്കുന്നതിനാണ് ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയത്. നഗരസഭ ഇവിടെ സര്‍വീസ് നടത്തുന്നതിനായി നിര്‍മിച്ച ആധുനിക രീതിയിലുള്ള ബോട്ട് ഇതുവരെ എത്തിയിട്ടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് ഏത് നിമിഷവും സര്‍വീസിന് സജ്ജമായിട്ടുള്ള ബോട്ട് പക്ഷെ ഉദ്ഘാടനവും കാത്ത് കിടക്കുകയാണ്. നഗരസഭ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ തുടര്‍ന്നാല്‍  മറ്റൊരു വലിയ ദുരന്തത്തിന് ഫോര്‍ട്ട്‌കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  25 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  25 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  25 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  25 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  25 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  25 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  25 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  25 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  25 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  25 days ago