നിയന്ത്രണംവിട്ട കാര്‍ കടയും വൈദ്യുതി പോസ്റ്റുകളും ഓട്ടോറിക്ഷയും ഇടിച്ചു തകര്‍ത്തു
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാര്‍ ഇലക്ടിക് പോസ്റ്റുകളും ഓട്ടോയും ഫ്രൂട്ട്‌സ് കടയും ഇടിച്ചു തകര്‍ത്ത് സമീപത്തെ മതിലിലിടിച്ചു നിന്നു. ആളപായമില്ല. ഇന്നലെ രാത്രി ഒന്നോടെ വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തുവച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട് ജങ്ഷനില്‍ നിന്നും ആറ്റിങ്ങല്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്ന മരുതി സിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയകട്ടയ്ക്കാല്‍ സ്വദേശി ഹമീം ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു ഇലക്ടിക് പോസ്റ്റ് പൂര്‍ണമായും ഒന്ന് ഭാഗികമായും തകര്‍ന്നു. ഓട്ടോറിക്ഷയുടെ പിന്‍ഭാഗം തകര്‍ന്നു പോയി.
ഫ്രൂട്ട്‌സ് കട ഭാഗികമായി തകര്‍ന്നു. മുക്കുന്നൂര്‍ സ്വദേശി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്രൂട്ട്‌സ് കട. എകദേശം അയ്യായിരത്തോളം രൂപയുടെ നഷ്ടം ഇവിടെയുണ്ടായതായി ഇയാള്‍ പറയുന്നു.
ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയിട്ട ശേഷമാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. എകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."