ഗജ ദുരിത ബാധിതര്‍ക്ക് സഹായം
കൊല്ലം: ഗജ ചുഴലിക്കാറ്റ് വിനാശം വിതച്ച തമിഴ്നാട്ടിലെ പുതുക്കോട്ട മേഖലയിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് കൊല്ലം വെയര്‍ഹൗസിന്റെയും സഹായഹസ്തം.
ദുരിതമേഖലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനായി 5000 കിലോ ബ്ലീച്ചിംഗ് പൗഡര്‍, 40 ലക്ഷം ക്ലോറിന്‍ ടാബ്ലെറ്റുകള്, 100 ലിറ്റര്‍ ക്ലോറിന്‍ ലിക്വിഡ് എന്നിവ ഇന്നലെ കൊല്ലം കളക്ട്രേറ്റില്‍നിന്ന് തമിഴ്നാട്ടിലേക്ക് കോണ്ടുപോയി. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ടെന്‍ഡുകള്‍ നിര്‍മിക്കുന്നതിനായി ടാര്‍പോളിന്‍ ഷീറ്റുകളും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി 1000 ബെഡ് ഷീറ്റുകള്‍, ലുങ്കികള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയും ഇതോടൊപ്പം അയച്ചിട്ടുണ്ട്. എ.ഡി.എം സെബിന് സമീദ് ഫ്ളാഗ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി, മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് വെയര്‍ ഹൗസ് മാനേജര്‍ ലീന സജി, ഡോ. ആര് സന്ധ്യ, ഡോ. ജെ .മണികണ്ഠന്, തുടങ്ങിയവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."