മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
റിയാദ് : റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ദേശീയ മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, ദേശീയ എം.എസ്.എഫ് ഉപാദ്ധ്യക്ഷ ഫാത്തിമ തഹ്‌ലിയ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
പ്രവാസികള്‍ക്ക് വേണ്ടി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും, പ്രവര്‍ത്തനങ്ങളും കണ്ടെത്തി നടപ്പില്‍ വരുത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് കെ.എം.സി.സി ഓഫീസില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പങ്കെടുത്ത് കൊണ്ട് നേതാക്കള്‍ സംസാരിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അക്ബര്‍ വേങ്ങാട്ട് പരിപാടി ഉദ്്ഘാടനം ചെയ്തു. എം.എ റസാഖ് മാസ്റ്റര്‍ക്ക് ലത്തീഫ് മടവൂര്‍, അബ്ദുറസാഖ് മയങ്ങില്‍, ശഹീല്‍ കല്ലോട്, അഹമ്മദ് കോയ മൂഴിക്കല്‍, സിദ്ധീഖ് കുറോളിയും സി.കെ. സുബൈറിന് ഹനീഫ മൂര്‍ഖനാട്, മുഹമ്മദ് പേരാമ്പ്ര, അബ്്ദുനാസര്‍ പൂനൂര്‍ എന്നിവരും ഹാരാര്‍പ്പണം നടത്തി. കെ.പി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, സി.പി മുസ്തഫ, നാസര്‍ മാങ്കാവ്് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് അച്ചൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ പരിപാടിയില്‍ ജനറള്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക് സ്വാഗതവും, ട്രഷറര്‍ ജാഫര്‍സാദിഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."