HOME
DETAILS

ഭൂമിക്കൊരു ചരമഗീതം യാഥാര്‍ഥ്യമാകുമോ?

  
backup
November 07 2019 | 18:11 PM

bhooomikkoru-charamageetham-editorial

ഒ.എന്‍.വി കുറുപ്പ് രചിച്ച 'ഭൂമിക്കൊരു ചരമഗീതം' കവിത വാച്യാര്‍ഥത്തില്‍തന്നെ പുലര്‍ന്നേക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അത്രമേല്‍ ഭയാനകമായ ഒരവസ്ഥയിലേക്കാണ് ഭൂമി ഉരുണ്ടുകൊണ്ടിരിക്കുന്നതെന്നാണ് 158 രാജ്യങ്ങളില്‍നിന്നുള്ള 11,258 കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. പാരീസ് ഉച്ചകോടിയില്‍നിന്ന് യു.എസ് പിന്മാറുന്നത് സംബന്ധിച്ച് ട്രംപ് ഒരിക്കല്‍കൂടി ഊന്നിപ്പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വന്നത് ശ്രദ്ധേയമാണ്. പ്രകൃതിയെ അമ്മയോട് ഉപമിക്കുന്നതായിരുന്നു ഒ.എന്‍.വിയുടെ കവിത. അമ്മയാകുന്ന പ്രകൃതിയെ മനുഷ്യരാകുന്ന മക്കള്‍ നശിപ്പിക്കുന്നതാണ് കവിതയിലെ ഇതിവൃത്തം. വന്‍കിട രാഷ്ട്രങ്ങളുടെ ആണവയുദ്ധത്തില്‍ ഭൂമി ചരമമടഞ്ഞേക്കുമോ എന്നായിരുന്നു ഒ.എന്‍.വിയുടെ വിഹ്വലതയെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് ഭൂമി ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുന്നത്.
ഇതേരീതിയില്‍ തന്നെയാണ് മനുഷ്യജീവിതം മുന്നോട്ടു പോകുന്നതെങ്കില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരന്തത്തിലേക്കായിരിക്കും മനുഷ്യവംശം കൂപ്പുകുത്തുക. ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ബാധ്യസ്ഥരായതുകൊണ്ടാണ് ഞങ്ങള്‍ ഇത്തരമൊരു പ്രബന്ധം പുറത്തു വിടുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ശാസ്ത്രജ്ഞരെ ഇത്തരമൊരു ഉദ്യമത്തിലേക്ക് നയിച്ചത് സ്വീഡനിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി ഗ്രേറ്റ തന്‍ബര്‍ഗിന്റെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരേയുള്ള ഒറ്റയാള്‍ പോരാട്ടമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരേ കഴിഞ്ഞ സെപ്റ്റംബറിലാണ് ഗ്രേറ്റ തന്‍ബര്‍ഗ് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ഒറ്റയാള്‍ സമരം ആരംഭിച്ചത്. വളരെ പെട്ടെന്നാണ് ലോകത്താകമാനമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ സമരം പടര്‍ന്നുപിടിച്ചത്. ഇതേ തുടര്‍ന്നാണ് ലോകജനത ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ഗ്രേറ്റ തന്‍ബര്‍ഗിന്റെ സമരത്തിന് പിന്തുണ നല്‍കാനും തുടങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമരമായാണ് ഇപ്പോള്‍ ഗ്രേറ്റയുടെ സമരത്തെ പരിഗണിക്കപ്പെടുന്നത്. 139 രാജ്യങ്ങളില്‍നിന്നായി 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഗ്രേറ്റയുടെ സമരത്തില്‍ പങ്കാളികളായത്.
വിദ്യാര്‍ഥികളില്‍നിന്നും യുവസമൂഹത്തില്‍നിന്നും ഉണ്ടായ ഇത്തരമൊരു നീക്കമാണ് യു.എസ് ഓറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര അധ്യാപകരായ വില്യം ജെറിപ്പിള്‍, ക്രിസ്റ്റഫര്‍ വൂള്‍ഫ് എന്നിവരുടെ നേതൃത്വത്തില്‍ പതിനൊന്നായിരത്തിലധികം ശാസ്ത്രജ്ഞര്‍ ഈ വിഷയത്തെ ഗൗരവതരമായ പഠനത്തിനു വിധേയമാക്കിയത്. കഴിഞ്ഞ 40 വര്‍ഷത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിലയിരുത്തിയാണ് ഇവര്‍ പഠനം നടത്തിയത്. ധ്രുവങ്ങളിലെ അനിയന്ത്രിതമായ മഞ്ഞുരുകല്‍, ഊര്‍ജോപയോഗങ്ങളിലുണ്ടാകുന്ന വര്‍ധന, ഉപരിതല താപനിലയുടെ അളവ് കൂടുന്നത്, ജനസംഖ്യാ വര്‍ധന, കുന്നിടിക്കല്‍, വനനശീകരണം, കാര്‍ബണ്‍ ബഹിര്‍ഗമനം തുടങ്ങിയ ഘടകങ്ങളെല്ലാം കാലാവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം തടയാന്‍ സമയം വൈകിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, പകരം പുനരുപയോഗ കാര്‍ബണ്‍ ഉപയോഗിക്കുക, മിഥെയിന്‍ വാതകം പോലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക, ആവാസ വ്യവസ്ഥ സംരക്ഷിക്കുക, സസ്യ കേന്ദ്രീകൃത ഭക്ഷണ രീതിയിലേക്ക് മടങ്ങുക, മൃഗോല്‍പന്നങ്ങള്‍ പരമാവധി കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഭൂമിയുടെ ചരമത്തിന് പരിഹാരമായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നോട്ടു വയ്ക്കുന്ന പരിഹാര മാര്‍ഗങ്ങള്‍. ഭൂമിയുടെ വീണ്ടെടുപ്പിന് ഇപ്പോള്‍ മനുഷ്യസമൂഹം മേല്‍പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങാത്ത മഹാവിപത്തിലേക്കായിരിക്കും ലോകം അവസാനം എത്തുക.
വ്യോമഗതാഗതം പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക് സാരമായ പോറലേല്‍പ്പിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ക്ഷണം കിട്ടിയ ഗ്രേറ്റ തന്‍ബര്‍ഗ് വ്യോമയാത്ര ഒഴിവാക്കി പായ്കപ്പലില്‍ 15 ദിവസം യാത്ര ചെയ്താണ് ന്യൂയോര്‍ക്കില്‍ എത്തിയത്. ന്യൂയോര്‍ക്ക് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അതിരൂക്ഷമായി നോക്കുന്ന ഗ്രേറ്റയുടെ ചിത്രം ലോകമാധ്യമങ്ങളൊക്കെയും വലിയ പ്രധാന്യം നല്‍കിയാണ് പ്രസിദ്ധീകരിച്ചത്.
പാരീസ് ഉച്ചകോടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി ട്രംപ് അറിയിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഗ്രേറ്റയുടെ രൂക്ഷമായ നോട്ടത്തിന് പിന്നില്‍. 2017 ജൂണില്‍ പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുത്തിരുന്നു. വികസന രാജ്യങ്ങള്‍ ലോകത്തെ കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് എങ്ങിനെ രക്ഷിക്കാമെന്നാലോചിച്ച് എടുത്ത തീരുമാനത്തില്‍നിന്നാണ് ട്രംപ് പിന്മാറിയത്. അമേരിക്കയുടെ നടപടിയെ ചൈനയും ഫ്രാന്‍സും നിശിതമായാണ് വിമര്‍ശിച്ചത്. അമേരിക്കയില്‍ തന്നെ ട്രംപിന്റെ നടപടിക്കെതിരേ വ്യാപകമായ തോതില്‍ പ്രതിഷേധം ഉയരുകയുണ്ടായി. 2050ഓടെ ആഗോളതാപന വര്‍ധനയുടെ തോത് രണ്ടു ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കുന്നതായിരുന്നു ഉടമ്പടിയിലെ മുഖ്യഇനം. ഇതിനായി 2020 മുതല്‍ സമ്പന്ന രാജ്യങ്ങള്‍ 10,000 കോടി രൂപ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കണമെന്നും 2025 മുതല്‍ തുക വര്‍ധിപ്പിക്കണമെന്നുമായിരുന്നു പാരീസ് ഉടമ്പടി. ഇത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ട്രംപ് ഉടമ്പടിയുടെ ഭാഗമാകാതിരുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് യുവജനതയെ സന്നദ്ധമാക്കാനാണ് ഗ്രേറ്റ വെള്ളിയാഴ്ചകളില്‍ സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഫ്രൈഡേ ഫ്യൂച്ചര്‍ എന്ന പേരില്‍ ഈ സമരം ലോകത്തെ സ്‌കൂള്‍ കുട്ടികള്‍ ഏറ്റെടുക്കുകയായിരുന്നു പിന്നീട്. 150 രാജ്യങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള സമരം ഇപ്പോഴും നടക്കുന്നു. യുവത നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് ബോധവാന്മാരാകുന്നു എന്നത് ആശ്വാസമാണ്. ഇതു തന്നെയാണ് ലോകത്തെ പതിനൊന്നായിരത്തിലധികം ശാസ്ത്രജ്ഞര്‍ക്ക് ഭൂമിയുടെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രേരണയായതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ ആളുടെ പേര് കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍: അപേക്ഷകന്റെ പേര് സാംസങ്; മാതാപിതാക്കളുടെ പേര് ഐഫോണും സ്മാര്‍ട്ട്‌ഫോണും

National
  •  2 days ago
No Image

2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ

Saudi-arabia
  •  2 days ago
No Image

അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു; യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കാന്‍ ചവറ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago